HOME
DETAILS

മുഖ്യമന്ത്രി കൊവിഡ് മുക്തനായി

  
backup
April 14, 2021 | 7:38 AM

kerala-cm-covid-negative143

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. പരിശോധന ഫലം നെഗറ്റീവായ അദ്ദേഹം ഇന്ന് ആശുപത്രി വിട്ടേക്കും. ഏപ്രില്‍ എട്ടിനായിരുന്നു മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്.

അന്ന് തന്നെ അദ്ദേഹം ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറിയിരുന്നു.
വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ്, ചെറുമകന്‍ ഇഷാന്‍ എന്നിവരും കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്നു. മകള്‍ വീണക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വീണയും ഭര്‍ത്താവ് റിയാസും നേരത്തെ തന്നെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

മെഡിക്കല്‍ കോളജ് പേവാര്‍ഡ് ഒന്നാം നിലയിലെ കൊവിഡ് വി.ഐ.പി റൂമിലാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും ചികിത്സാസൗകര്യമൊരുക്കിയത്. ഡോ. മുബാറക്കിന്റെ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേക മെഡിക്കല്‍ സംഘമാണ് ചികിത്സാകാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ബാധിതനായിരുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ന്യൂമോണിയ കൂടി വന്നതോടെ കഴിഞ്ഞ ദിവസം ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു.

കൊവിഡ് ബാധിതരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് എം.പി രാജ്മോഹന്‍ ഉണ്ണിത്താനും ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  5 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  5 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  5 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  5 days ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  5 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

latest
  •  5 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  5 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  5 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  5 days ago