HOME
DETAILS

അദാനി ഗ്രൂപ്പിന് കേന്ദ്ര സഹായം; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

  
backup
February 02, 2023 | 5:43 PM

congress-starts-protest-on-adani-issue

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര നടപടിയിൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കീഴില്‍ നിഷ്പക്ഷമായോ അല്ലെങ്കില്‍  സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ മേല്‍നോട്ടത്തിലോ  അന്വേഷണം നടത്തണം, നിക്ഷേപര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം, എല്‍.ഐ.സി., എസ്.ബി.ഐ, മറ്റ് ബാങ്കുകൾ എന്നിവയെനിര്‍ബന്ധിച്ച്  ആദാനി ഗ്രൂപ്പില്‍ ഓഹരി നിക്ഷേപിക്കാനുണ്ടായ സാഹചര്യം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണം എന്നിവയാണ് കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യങ്ങൾ. ഇവ ഉന്നയിച്ചാണ്  ഫെബ്രുവരി 6ന് രാജ്യവ്യാപകമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ജില്ലാ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുകയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു

അതേസമയം, അദാനി ഗ്രൂപ്പിന് നല്‍കിയ ലോണ്‍ വിവരം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് 21000 കോടി രൂപ (2.6 ബില്യണ്‍ ഡോളര്‍) വായ്പ നല്‍കിയിട്ടുണ്ടെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്. നിയമപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വായ്പ നല്‍കാന്‍ അനുവാദമുളള തുകയുടെ പകുതിയാണ് ഈ തുക.

ഓഹരി കൃത്രിമം, നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ ആരോപിച്ച് യുഎസ് ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗാണ് അദാനി ഗ്രൂപ്പിനെതിരെ രംഗത്തെത്തിയത്. റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. ഗ്രൂപ്പിന്റെ വര്‍ദ്ധിച്ചുവരുന്ന കടത്തെക്കുറിച്ചും ഹിന്‍ഡന്‍ബര്‍ഗ് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

റീൽസ് ചിത്രീകരിച്ചത് ശരിയായില്ലെന്ന വിഷമം; കാസർകോട് യുവാവ് ജീവനൊടുക്കി

Kerala
  •  a day ago
No Image

വന്ദേഭാരതുമായി ഓട്ടോ കൂട്ടിയിടിച്ച സംഭവം: നിയന്ത്രണങ്ങൾ കർശനമാക്കി ആർപിഎഫ്; നിയമം ലംഘിച്ചാൽ ഇനി അഞ്ച് വർഷം വരെ തടവ്

Kerala
  •  a day ago
No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  a day ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  a day ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  a day ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  a day ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  a day ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  a day ago