ബ്ലഡ് ഡോണര്‍ ഫോറം രൂപീകരിച്ചു
വല്ലപ്പുഴ: 'രക്തം കിട്ടാതെ ഒരുപാടു പേര് മരണപ്പെട്ടിട്ടുണ്ട് രക്തദാനം ചെയ്ത് ആരും മരണപ്പെട്ടിട്ടില്ല രക്തദാനം മഹാ ദാനം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് നെല്ലായയില്‍ ബ്ലഡ് ഡോണര്‍ ഫോറം എന്ന സംഘടനക്ക് രൂപം നല്കി. കഴിഞ്ഞ മൂന്നു വര്‍ഷമായി വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലായ യൂനിറ്റിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന രക്തദാന കൂട്ടായ്മയാണ് വിവിധ സംഘടനകളെ കൂടി ഉള്‍പ്പെടുത്തി വിപുലമാക്കിയത്. നെല്ലായയിലെ എസ്.കെ.എസ്.എസ്.എഫ് , ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, പി.ഡി.പി തുടങ്ങിയ സംഘടനകളും ഓട്ടോ തൊഴിലാളികളും വിവിധ ക്ലബുകളും വായനശാലകളും അംഗങ്ങളാണ്. ഫോറത്തിന്റെ നേതൃത്വത്തില്‍ സപ്റ്റംബര്‍ നാലിന് രാവിലെ 9.30 ന് നെല്ലായയില്‍ സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണയവും ഡാറ്റ കളക്ഷനും രക്തധാന ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും. ഉമര്‍ (യൂത്ത് ലീഗ്) , സുമേഷ് (യുവ മോര്‍ച്ച), മുസ്തഫ (ഡി. വൈ എഫ്.ഐ), ഷമീര്‍ (പി. ഡി. പി), ഫൈസല്‍ (എസ്.കെ.എസ്.എസ്.എഫ്), നസറു (സോളിഡാരിറ്റി) പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."