മ്മ്ണി വലിയ ചോദ്യങ്ങള്‍
നതാന്‍ ആന്‍ഡേഴ്‌സണിന്റെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വാസ്തവങ്ങളുടെ പ്രഹരം ഏല്‍ക്കുന്ന ആദ്യത്തെയാളല്ല ഗൗതം അദാനി. വെറും അഞ്ചുവര്‍ഷം കൊണ്ട് 3000 ശതമാനം വളര്‍ച്ച കൈവരിച്ച അദാനി ഗ്രൂപ്പിനെ പിടികൂടും മുമ്പ് നിരവധി ഭീമന്‍മാരെ വീഴ്ത്തിയിട്ടുണ്ട്. നഷ്ടപരിഹാരം വാങ്ങിക്കൊടുത്തിട്ടുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനി നിക്കോള കോര്‍പറേഷനാണ്. ഉൽപന്നങ്ങളുടെ സാങ്കേതിക മികവിനെ കുറിച്ചുള്ള അവകാശ വാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ നിക്കോളയുടെ ഓഹരി മൂല്യം ഇടിഞ്ഞത് 40 ശതമാനമാണ്. ഡസന്‍ കണക്കിന് വ്യാജത്താല്‍ കെട്ടിപ്പടുത്തതാണ് റിപ്പോര്‍ട്ടെന്ന് നിക്കോളയുടെ മേധാവി ട്രെവര്‍ മില്‍ട്ടണ്‍ ആക്ഷേപിക്കുകയും റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. സെക്യൂരിറ്റ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ശരിയെന്ന് ബോധ്യപ്പെടുകയും 125 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരികയും ചെയ്തു. ട്രെവര്‍ മില്‍ട്ടണ് സ്ഥാനം നഷ്ടമാവകുയുമുണ്ടായി.
ക്ലോവര്‍ ഹെല്‍ത്തിന്റെ മെഡികെയര്‍ അഡ്വാന്റേജ് പ്ലാനിനെ പറ്റി പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്. ലോഡ്‌സണ്‍ മോട്ടോഴ്‌സ്, ഡ്രാഫ്റ്റ് കിങ്സ്, ഓര്‍മാറ്റ് ടെക്‌നോളജീസ്, മുല്ലന്‍ ടെക്‌നോളജീസ് തുടങ്ങിയവരും ഹിന്‍ഡന്‍ബര്‍ഗ് പ്രഹരം ഏറ്റവരാണ്. ഇ- കൊമേഴ്‌സ് സോഫ്റ്റ്‌വെയര്‍ കമ്പനിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കരുതെന്ന് 2022 ജൂലൈയില്‍ ഡല്‍ഹി തീസ് ഹസാരി കോടതി നിര്‍ദേശിച്ചു. ഇതേ വഴിയിലാണ് അദാനി ഗ്രൂപ്പ്. നതാന്‍ ആന്‍ഡേഴ്‌സണെയും ഹിന്‍ഡന്‍ബര്‍ഗിനെയും പൂട്ടണമെന്ന് ആവശ്യപ്പെട്ട് അദാനി സുപ്രിംകോടതിയെ സമീപിച്ചു കഴിഞ്ഞു. സെബിയും കേന്ദ്ര സര്‍ക്കാരും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അദാനി കോടതിയെ സമീപിച്ചത്. ഓഹരി വിപണിയില്‍ കമ്പനിയെ തകര്‍ക്കാനും ഷോര്‍ട്ട് സെല്ലിങ്ങിലൂടെ ജനത്തെ വഞ്ചിക്കാനും ശ്രമിച്ചുവെന്ന് അദാനി കോടതിയില്‍ പറയുന്നു. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, കൃത്രിമം കാട്ടല്‍ തുടങ്ങി ഗുരുതരമായ വകുപ്പുകള്‍ വച്ചാണ് നതാല്‍ ആന്‍ഡേഴ്‌സണെ അദാനി കോടതി കയറ്റുന്നത്. അദാനി ഗ്രൂപ്പിനെതിരായ നീക്കം രാജ്യത്തിനെതിരായ നീക്കമാണെന്ന് അദാനി വ്യക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ തന്നെ കോളിളക്കമുണ്ടാക്കുന്നതാണ് ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനെ തട്ടിപ്പുകാരനായി വിശേഷിപ്പിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനങ്ങാതെ പറ്റില്ല. ഏതെല്ലാം ബാങ്കുകളാണ് അദാനിക്ക് വായ്പ നല്‍കിയതെന്ന് പരിശോധിക്കാന്‍ സെബി നിര്‍ദേശിച്ചിരിക്കുകയാണ്.
ന്യൂയോര്‍ക്കിലെ കണക്ടിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷനല്‍ ബിസിനസില്‍ ബിരുദം നേടിയ ആന്‍ഡേഴ്‌സണ്‍ കുറച്ചുകാലം ഇസ്രായേലില്‍ ആംബുലന്‍സ് മീഡിയയായി ജോലി നോക്കി. ഇതിനിടയില്‍ തന്നെ ക്ലാരിറ്റി സ്പ്രിങ് എന്ന ധനകാര്യ സ്ഥാപനം ആരംഭിച്ചിരുന്നു. ചാര്‍ട്ടേര്‍ഡ് ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് അനലിസ്റ്റ്, ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് എന്നിങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയ നതാന്‍ തന്റെ വഴി ധനകാര്യസ്ഥാപനങ്ങളിലെ കള്ളന്മാരെ തുരത്തുകയാണെന്ന് തിരിച്ചറിയുകയായിരുന്നു. അമേരിക്കയിലെ ഹാരി മാര്‍ക്കോപോളോയെയാണ് താന്‍ പിന്തുടരുന്നതെന്ന് ആന്‍ഡേഴ്‌സൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഹാരി മാര്‍ക്കോ പോളോയാകട്ടെ ബെമി മാഡോഫ് എന്ന ധനകാര്യ മാനേജ്‌മെന്റ് സ്ഥാപന ഉടമയെ തുറന്നുകാട്ടുകയും ജയിലിലടക്കുകയും ചെയ്തയാളാണ്. ഹാരിയുടെ റിപ്പോര്‍ട്ടുകളെ അവഗണിക്കാനായിരുന്നു അമേരിക്കയിലെ എസ്.ഇ.സിക്കും പൊലിസിനും താൽപര്യമെങ്കിലും തെളിവുകളോടൊപ്പമുള്ള റിപ്പോര്‍ട്ടിനെ അവഗണിക്കാന്‍ കഴിയാതെ വരികയായിരുന്നു.
അദാനിയുടെ കാര്യത്തില്‍ ആന്‍ഡേഴ്‌സണിന്റെ വെല്ലുവിളിയും രേഖകളുടെ ബലത്തിലാണ്. 2017ലാണ് നതാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം ആരംഭിച്ചത്. ചെറിയ കാലയളവില്‍ തന്നെ 16 കമ്പനികളുടെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നു. രേഖകള്‍ പരിശോധിക്കുക, കമ്പനികളുടെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക, ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുകയെന്നതൊക്കെയാണ് വിവര ശേഖരണത്തിന് ആന്‍ഡേഴ്‌സണ്‍ ആശ്രയിക്കുന്ന വഴികള്‍. ഹിന്‍ഡന്‍ബര്‍ഗിന് ഇപ്പോഴുള്ളത് വെറും 10 ജീവനക്കാര്‍. അവരുടെ റിപ്പോര്‍ട്ടില്‍ ആടിയുലയുന്നത് ലോകത്തെ ഏറ്റവും വലിയ കുത്തകകളാണ്.
1937ല്‍ 35 പേരുടെ ജീവനെടുത്ത വിമാനദുരന്തത്തിന്റെ ഓര്‍മകള്‍ പേറുന്നതാണ് ഹിന്‍ഡന്‍ബര്‍ഗ് എന്ന പേര്. ജര്‍മന്‍ നിര്‍മിതമായ ഹിന്‍ഡന്‍ബര്‍ഗ് എന്ന യാത്രാവിമാനം അമേരിക്കയിലാണ് കത്തിവീണത്. മനുഷ്യനിര്‍മിത ദുരന്തം ആയിരുന്നു അത്. അത്തരം മനുഷ്യനിര്‍മിത ദുരന്തങ്ങളെ ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ആന്‍ഡേഴ്‌സണ്‍ പറയുന്നു. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ ആന്‍ഡേഴ്‌സണെ വിശേഷിപ്പിക്കുന്നത് വലിയ ചോദ്യങ്ങള്‍ ചോദിക്കാനായുള്ള ജന്മം എന്നാണ്. 88 ചോദ്യങ്ങളാണ് അദാനിക്ക് ചോദിക്കാനുള്ളത്.
ആന്‍ഡേഴ്‌സണ്‍ ഷോര്‍ട്ട് സെല്ലര്‍ കൂടിയാണ്. കമ്പനിയുടെ ഓഹരി വില കുറയുമെന്ന് പ്രവചിച്ച് നേട്ടം കൊയ്യുന്നതാണ് ഷോര്‍ട്ട് സെല്ലിങ്. അദാനി ഓഹരികളുടെ വിലയിടിവ് ആന്‍ഡേഴ്‌സണ് ഉപകാരപ്രദമാവുമെന്ന നിരീക്ഷണം ഉണ്ട്. അവിശ്വസനീയ വേഗത്തില്‍ വളര്‍ന്ന അദാനിയെ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ദൗത്യമാണ് ആന്‍ഡേഴ്‌സണ്‍ നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."