ചികിത്സക്കിടെയുള്ള എല്ലാ മരണങ്ങളും അശ്രദ്ധമൂലമെന്ന് പറയാനാവില്ല: ഹൈക്കോടതി
കൊച്ചി: ചികിത്സക്കിടെയുള്ള മരണങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ അശ്രദ്ധമൂലമാണെന്ന് ഉറപ്പുവരുത്താന്‍ മതിയായ തെളിവുകളുണ്ടാകണമെന്ന് ഹൈക്കോടതി. ചികിത്സക്കിടയിലുണ്ടാകുന്ന എല്ലാ മരണങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ അശ്രദ്ധ മൂലമുണ്ടായതാണെന്ന് പറയാനാവില്ല. ചികിത്സാസമയത്ത ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ അപ്രതീക്ഷിതമായി കാര്യങ്ങള്‍ മറ്റൊരു വഴിക്ക് നീങ്ങുന്നതും ചികിത്സക്കിടയില്‍ കണക്കുകൂട്ടലിലുണ്ടാകുന്ന പിഴവും അപകടവുമൊന്നും ചികിത്സ പിഴവായി കാണാനാകില്ല. ഇതിന് ആരോഗ്യപ്രവര്‍ത്തകര്‍ ഉത്തരവാദികളാവില്ല.
സാധാരണ രീതിയില്‍ നിന്ന് ചെറിയ മാറ്റങ്ങള്‍ ചികിത്സയില്‍ സ്വീകരിച്ചതും ചികിത്സയിലെ ഉദാസീനതയായി കാണാനാവില്ലെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അഭിപ്രായപ്പെട്ടു. 2006 സെപ്റ്റംബര്‍ 25ന് വന്ധ്യംകരണത്തിന് താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് വിധേയയായ മിനി ഫിലിപ്പ് (37) മരിച്ച സംഭവത്തില്‍ വിചാരണകോടതി തടവുശിക്ഷ വിധിച്ചതിനെതിരേ ഡോക്ടര്‍മാരടക്കം ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീല്‍ ഹരജി അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം.
പുനലൂര്‍ ഡീന്‍ ആശുപത്രിയിലെ ഡോ.ബാലചന്ദ്രന്‍, ഡോ.ലൈല അശോകന്‍,ഡോ വിനു ബാലകൃഷ്ണന്‍, നഴ്‌സുമാരായ അനിലകുമാരി, ശ്യാമളാദേവി, സുജാത കുമാരി എന്നിവരാണ് അപ്പീല്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."