സഊദിയിലെ അല്‍ഖര്‍ജില്‍ അതി പുരാതന കാലത്തെ പള്ളികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സഊദി പുരാവസ്തു വകുപ്പ്
ആയിരക്കണക്കിന് വര്‍ഷം പിന്നിലേക്ക് വെളിച്ചം വീശുന്ന പുരാ വസ്തുക്കളെന്നു നിഗമനം
റിയാദ് : സഊദി ആറേബ്യയിലെ അല്‍ ഖര്‍ജില്‍ അതി പുരാതന കാലത്തെ പള്ളികളുടെയും മറ്റും അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സഊദി പുരാവസ്തു വകുപ്പ് വ്യക്തമാക്കി. സഊട്ടിയുടെ തലസ്ഥാന നഗരിയായ റിയാദില്‍ നിന്നും 80 കിലോമീറ്റര്‍ തെക്കു മാറി അല്‍ ഖര്‍ജ് പ്രവിശ്യയിലായാണ് ഹിജ്‌റ ഒന്നാം നൂറ്റാണ്ടു മുതല്‍ അഞ്ചാം നൂറ്റാണ്ടു വരെ ജീവിച്ച ആദിമ മനുഷ്യരുടെതെന്നു കരുതപ്പെടുന്ന നിവാസികളുടെ കാലത്തെ പള്ളികളുടെയും മറ്റും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സഊദി ഫ്രാന്‍സ് പുരാവസ്തു ഗവേഷക സംഘമാണ് ഇത് കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു കൂടുതല്‍ തെളിവുകള്‍ക്കായി ഖനനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചു പരിശോധന തുടരുകയാണ് .
സഊദി യില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമുള്ള പതിനെട്ടു മത പണ്ഡിതരും ഖനന ഗവേഷക സംഘവുമാണ് ഖനനത്തിനു നേതൃത്വം നല്‍കുന്നത്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടു മുതല്‍ അഞ്ചാം നൂറ്റാണ്ടു വരെയുള്ള പുരാതന ഇസ്‌ലാമിക നൂറ്റാണ്ടിലെതിന്നു കരുതുന്ന വലിയ പള്ളിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. മദീനയിലെയും മക്കയിലെയും പള്ളികള്‍ കഴിഞ്ഞാല്‍ ആ കാല ഘട്ടത്തിലെ അറേബിയന്‍ പെനിസുലയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണ് കണ്ടത്തിയതെന്നാണ് നിഗമനം.
പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ കീഴില്‍ അല്‍ ഖര്‍ജിലെ തന്നെ പല സ്ഥലങ്ങളില്‍ നിന്നായി ആയിരക്കണക്കിന് നൂറ്റാണ്ടുകള്‍ മുന്‍പുള്ള നിവാസികളുടെ കാലത്തെ പുരാവസ്തു അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 100,000 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ആദിമ മനുഷ്യരുടെ അവശിഷ്ടങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നത്. കളിമണ്ണിനാലും പച്ച നിറത്തില്‍ ഗ്‌ളാസിനാലും നിര്‍മ്മിച്ച പുരാവസ്തു അവശിഷ്ടങ്ങള്‍ , മഞ്ഞ , ചുവപ്പ്, നീല നിറങ്ങളില്‍ കളിമണ്ണില്‍ നിര്‍മ്മിച്ച കൈവളകള്‍, ചില്ലുകള്‍ കൊണ്ടുള്ള മണി മുത്തുകള്‍, ചാര കല്ലുകള്‍ കൊണ്ടുള്ള പ്ലെയ്റ്റുകള്‍ , ശര റാന്തല്‍ വിളക്കിന്റെയും മനുഷ്യകലയുടെയോ മനുഷ്യന്റെ കരകൗശലത്തിന്റേയോ ഉല്‍പന്നങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. അബ്ബാസിയ നൂറ്റാണ്ടിലെയോ അഞ്ചാം നൂറ്റാണ്ടിനു മുന്‍പത്തേയോ ആണെന്ന് കരുതുന്ന പുരാവസ്തുക്കളില്‍ പെട്ടതാണു കണ്ടെത്തിയ പ്ലെയ്റ്റുകളെന്നാണ് നിഗമനം.
അല്‍ ഖര്‍ജിനു പടിഞ്ഞാറ് പ്രദേശത്തുള്ള ഐന്‍ അല്‍ ദലീഅ എന്ന പ്രദേശത്തു നിന്നും കണ്ടെത്തിയ വസ്തുക്കള്‍ക്ക് 5,000 വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നാണ് നിഗമനം . അക്കാലത്തെ മനുഷ്യരുടെ വാസ വീടുകളും ബിസി ഒന്നാം നൂറ്റാണ്ടിലെ വെങ്കലം കൊണ്ടുള്ള നീളമുള്ള വാളുകളും കണ്ടെടുത്തിട്ടുണ്ട്.
2011 സെപ്തംബറില്‍ ഫ്രഞ്ചു ടൂറിസം ആന്‍ഡ് നാഷണല്‍ പൈതൃക സംരക്ഷണ വകുപ്പുമായി സഊദി ടൂറിസം ,ദേശീയ പൈതൃക സംരക്ഷണ വകുപ്പും തമ്മില്‍ നടത്തിയ സംയുക്ത പുരാവസ്തു ഗവേഷണ കരാര്‍ പ്രകാരമാണ് ഇവിടെ പുരാവസ്തു പൈതൃക ചരിത്ര ഗവേഷണം നടത്തുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഡോ : ജെറമി ചിതികാത് സഊദിയില്‍ നിന്നുള്ള അബ്ദുല്‍ അസീസ് അല്‍ ഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖനന ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. പുരാതന കാലത്തെ മനുഷ്യ വാസത്തിലേക്ക് വെളിച്ചം വീശുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഘത്തെ സഊദ്ടി ടൂറിസം കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ പ്രിന്‍സ് സുല്‍ത്താന്‍ ഇബ്‌നു സല്‍മാന്‍ പ്രശംസിച്ചു. ഇസ്‌ലാമിക ചരിത്രത്തിലെ അതി പുരാത കാലത്തെ അവശിഷ്ടങ്ങള്‍ കണ്ടെത്തി സംരക്ഷിക്കുകയെന്ന സഊദി ഭരണആധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസിന്റെ പ്രത്യക താല്‍പര്യവും പ്രോത്സാഹനവും ഖനന ഗവേഷണ സംഘത്തിന് നല്‍കുന്നുണ്ട്.
നേരത്തെ തബൂക്കില്‍ ഖനനത്തിനിടയില്‍ വളരെ പുരാതനമായ മനുഷ്യന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു . ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷണ സംഘം സഊദി പുരാവസ്തു ശാസ്ത്രജ്ഞരുമായി യോജിച്ചു തബൂക്കിലെ നാഫൂദ് മരഭൂമിയിലെ തയ്മയില്‍ നടത്തുന്ന ഖനന ഗവേഷണത്തിനിടെയാണ് 90,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചതെന്നു കരുതുന്ന ആദിമ മനുഷ്യന്റെ എല്ലുകള്‍ കണ്ടെടുത്തത്. മനുഷ്യ വാസ ചരിത്രത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന അതി പുരാതന നഗരിയായ ഇവിടെ നടത്തിയ ഘനത്തിനിടയില്‍ ആദിമ മനുഷ്യന്റെ കൈ വിരലിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഏകദേശം 90,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ വസിച്ചിരുന്ന മനുഷ്യരിലേക്ക് വെളിച്ചം വീശുന്ന തെളിവുകളാണ് കണ്ടെത്തിയതെന്ന് സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് (എസ് സി ടി എന്‍ എച് ) ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."