HOME
DETAILS

തുർക്കി ഭൂകമ്പം: ഒരു ഇന്ത്യക്കാരനെ കാണാതായി, പത്ത് പേർ കുടുങ്ങിക്കിടക്കുന്നു

  
backup
February 08 2023 | 14:02 PM

one-indian-missing-in-turkey-earthquake

ന്യൂഡൽഹി: തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബിസിനസ് ആവശ്യങ്ങൾക്കായി തുർക്കി സന്ദർശിച്ച ബെം​ഗളൂരു സ്വദേശിയെയാണ് കാണാതായത്. പത്ത് ഇന്ത്യാക്കാർ ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർ സുരക്ഷിതരാണെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, തുര്‍ക്കിയിലും സിറിയയിലും നാശം വിതച്ച ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു. തുര്‍ക്കിയില്‍ 8,574പേരും സിറിയയില്‍ 2,662പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ മരണസംഖ്യ 11,236 ആയി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

അതേസമയം, തുര്‍ക്കിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചപറ്റിയെന്ന് പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ പറഞ്ഞു. ദുരന്തത്തിന്റെ ആദ്യ ദിനം ചില മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ജനങ്ങള്‍ സംയമനം പാലിക്കണം എന്ന് എര്‍ദോഗന്‍ പറഞ്ഞു. റോഡുകളും വിമാനത്താവളങ്ങളും തകര്‍ന്ന അവസ്ഥയിലായതിനാല്‍ ആണ് പ്രശ്‌നം സംഭവിച്ചതെന്നും വരുംദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago