കല്ലാച്ചി-ആവോലം റോഡ് പ്രവൃത്തി ആരംഭിച്ചു
നാദാപുരം: ജില്ലാപഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചു പരിഷ്കരണം നടത്തുന്ന കല്ലാച്ചി-ആവോലം റോഡിന്റെ പ്രവൃത്തി ആരംഭിച്ചു. ഇരു വശങ്ങളിലുമായി ഓരോ മീറ്റര്‍ വീതികൂട്ടുന്ന പ്രവൃത്തിയാണു നടക്കുന്നത്.
ആദ്യഘട്ടത്തില്‍ 400 മീറ്ററും ബാക്കിവരുന്ന ഭാഗങ്ങള്‍ അടുത്ത വര്‍ഷവും കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തിക്കാണ് ഫണ്ട് വകയിരുത്തിയത്. ആദ്യഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഹമ്മദ് പുന്നക്കല്‍ ആവോലത്തു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ മുഹമ്മദ് ബംഗ്ലത്ത്, ടി.കെ സുബൈദ, ബ്ലോക്ക് മെമ്പര്‍ മണ്ടോടി ബഷീര്‍, സി.കെ നാസര്‍, എം.പി സൂപ്പി, രമണി കക്കട്ടില്‍, കെ.ടികെ സ്വാതി, വലിയാണ്ടി ഹമീദ്, വി.പി ഫൈസല്‍, പി.കെ സമീര്‍, പി.കെ റിയാസ്, പി. അബ്ദുല്ല, നടുക്കണ്ടി അബ്ദുല്ല, കടോളി അബൂബക്കര്‍, തുണ്ടിയില്‍ യൂസുഫ്, ഒതയോത്ത് വിജയന്, പുതിയാണ്ടി ഇബ്റാഹിം, എം.കെ അഷ്റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."