HOME
DETAILS

പാലക്കാട് യുവാവിനെ തല്ലിക്കൊന്നു; ആക്രമണം ബൈക്ക് മോഷണം ആരോപിച്ച്

  
backup
April 08 2022 | 02:04 AM

kerala-palakkad-youth-beaten-to-death123

പാലക്കാട്: പാലക്കാട് ഒലവക്കോട് ഒരുസംഘം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആക്രമിച്ചതായി കരുതുന്ന ആലത്തൂര്‍, പല്ലശ്ശന, കൊല്ലംകോട് സ്വദേശികളായ മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയവരാണ് ബാറിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് റഫീഖിനെ പിടികൂടി മര്‍ദ്ദിച്ചത്. സംഘത്തില്‍ 15 പേരുണ്ടായിരുന്നതായി ദൃക്‌സാക്ഷി പറയുന്നു.

വിവരമറിഞ്ഞെത്തിയ പൊലിസ് റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago