HOME
DETAILS

ചുരം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ നാട്ടുകാര്‍ ചോദിക്കുന്നു അധികൃതര്‍ ദുരന്തത്തിനു

  
backup
August 20 2016 | 22:08 PM

%e0%b4%9a%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

കാത്തിരിക്കുകയാണോ?


തൊട്ടില്‍പ്പാലം: പക്രന്തളം ചുരം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും കണ്ണു തുറക്കാതെ അധികൃതര്‍. റോഡില്‍ ഇതുവരെ നടന്ന അപകടങ്ങളില്‍ വലിയ ആളപായമില്ലെന്നു മാത്രമാണ് ഏക ആശ്വാസം. ഏറ്റവുമൊടുവില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി കര്‍ണാടകയില്‍ നിന്നു കുരുമുളക് തൈകള്‍ കയറ്റി പുറമേരിയിലേക്കു വരികയായിരുന്ന ലോറിയാണ് പൂതംപാറ മുളവട്ടത്ത് അപകടത്തില്‍പെട്ടത്. മാസങ്ങള്‍ക്കു മുന്‍പ് സ്പിരിറ്റുമായി വന്ന ടാങ്കര്‍ലോറിയും കാറും ഇവിടെ അപകടത്തില്‍പെട്ടിരുന്നു. അപകടത്തില്‍പെട്ട കാര്‍ മറിഞ്ഞ് കാട്ടുവള്ളികളിലും ചെറുമരങ്ങളിലും തട്ടിനിന്നതിനാല്‍ തലനാരിഴയ്ക്കാണ് കാറിലുണ്ടണ്ടായിരുന്ന നാല് പേരാമ്പ്ര സ്വദേശികള്‍ അന്നു രക്ഷപ്പെട്ടത്.
തീര്‍ത്തും അശാസ്ത്രീയമായ നിര്‍മാണവും വീതിക്കുറവുമാണ് റോഡില്‍ നിരന്തര അപകടങ്ങള്‍ക്കു കാരണമാകുന്നത്. നിലവില്‍ പാതയോരങ്ങളില്‍ സംരക്ഷണ ഭിത്തിയില്ലാത്തതും ഇരുവശങ്ങളില്‍ കാടുമൂടിക്കിടക്കുന്നതും അപകടഭീഷണിയുടെ ആക്കംകൂട്ടുന്നു. അതേസമയം, റോഡിന്റെ ഇരുവശങ്ങളിലും പടര്‍ന്നുപന്തലിച്ച കാട് വാഹനങ്ങള്‍ക്കെന്നപോലെ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള വഴിയാത്രക്കാര്‍ക്കും വലിയ ഭീഷണിയാണു സൃഷ്ടിക്കുന്നത്. എന്നാല്‍ വര്‍ഷാവര്‍ഷം ജനങ്ങളുടെ നിരന്തര മുറവിളിക്കൊടുവില്‍ കീലോമീറ്റളോളം വരുന്ന റോഡിലെ കാട് ഒറ്റ ദിവസം കൊണ്ടു പേരിനുമാത്രം വെട്ടിമാറ്റുക മാത്രമാണു ചെയ്യുന്നതെന്നാണു നാട്ടുകാര്‍ പറയുന്നത്.
40 വര്‍ഷം മുന്‍പു വേണ്ടത്ര ദീര്‍ഘവീക്ഷണമില്ലാതെ നിര്‍മിച്ച ചുരം റോഡ് ഇപ്പോള്‍ തിരക്കേറിയ അന്തര്‍സംസ്ഥാന പാതകൂടിയാണ്. 12 മുടിപ്പിന്‍ വളവുകളുള്ളതില്‍ ആറെണ്ണം അതീവദുര്‍ഘടമാണ്. ഇവിടെയെല്ലാം വലിയ വാഹനങ്ങള്‍ മുന്‍ഭാഗം മൂക്കു കുത്തിയിറക്കേണ്ടണ്ട സ്ഥിതിയാണ്. ചുരം റോഡിന്റെ ഇത്തരം വീതിക്കുറവ് താഴെ പൂതംപാറ വരെ തുടരുന്നുണ്ട്. കൂടാതെ പ്രധാന വളവുകള്‍ക്കുശേഷം ചാത്തങ്കോട്ടുനട വരെയുള്ള വലിയ ഇറക്കം ചുരം കഴിഞ്ഞെന്ന നിഗമനത്തില്‍ വാഹനങ്ങല്‍ പിന്നീട് അമിതവേഗതയാക്കുന്നതും അപകടത്തിനിടയാക്കുന്നു. ആവശ്യമായ വീതി കൂട്ടാവുന്ന സ്ഥലങ്ങളില്‍പോലും ഇക്കാലമത്രയും അതിനുള്ള ശ്രമവും നടത്തിയിട്ടില്ല. മാത്രമല്ല ദിശാസൂചികകളും മുന്നറിയിപ്പു ബോര്‍ഡുകളുമെല്ലാം കാട്ടുവള്ളികള്‍ മൂടി നശിച്ച നിലയിലുമാണ്.
എന്നാല്‍, ചുരം റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ചുരം ഡിവിഷനും ഗ്രാമപഞ്ചായത്തും ആവശ്യമായ സുരക്ഷാനടപടി സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധമുയരുന്നുണ്ടണ്ട്. ഇതുവരെ നടന്ന അപകടങ്ങളില്‍ ചുരം ഡിവിഷന്‍ അധികൃതര്‍ സംഭവസ്ഥലങ്ങളില്‍ സന്ദര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നു സമീപവാസിയും പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തുന്നയാളുമായ ജോസ് മുളവട്ടം പറയുന്നു.
കഴിഞ്ഞ ദിവസമുണ്ടണ്ടായ അപകടത്തില്‍ ലോറി ഡ്രൈവറായ കര്‍ണാടക ഹസ്സന്‍ ജില്ലയിലെ ആളൂര്‍ സ്വദേശി ചന്ദ്രശേഖര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ ലോറിക്കടിയില്‍ രണ്ടണ്ടു മണിക്കൂറോളം നേരമാണു കിടന്നത്. പിന്നീട് പൊലിസും നാട്ടുകാരും ലോറിയുടെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ചന്ദ്രശേഖറിനെ പുറത്തെടുത്തത്. ഗുരുതര പരുക്കുകളോടെ ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സ്ഥിരം അപകടമേഖലയായ ചുരം റോഡില്‍ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ എത്രയും വേഗം നടപ്പാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago