HOME
DETAILS
MAL
റിപ്പോ നിരക്കില്‍ മാറ്റമില്ല, നാല് ശതമാനമായി തുടരും; റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനമായി ഉയര്‍ത്തി
backup
April 08 2022 | 06:04 AM
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനമായി ഉയര്‍ത്തി. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് ആര്‍.ബി.ഐ റിപ്പോ നിരക്ക് മാറ്റമില്ലാതം നിലനിര്‍ത്തുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ വായ്പാനയമാണ് റിസര്‍വ് പുറത്തുവിട്ടിരിക്കുന്നത്.
കൊവിഡിന് ശേഷം സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. എന്നാല്‍ സമ്പദ്‌വ്യവസ്ഥ പുതിയ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞ അദ്ദേഹം റഷ്യന്‍-ഉക്രെയ്ന്‍ സംഘര്‍ഷം ആഗോള സമ്പദ്‌വ്യവസ്ഥയെ താളം തെറ്റിക്കുമെന്നും അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."