പശുവിനെ ആലിംഗനം ചെയ്യുന്നത് ബി.പി കുറയ്ക്കും, രോഗശാന്തിയുണ്ടാകും: വിചിത്ര വാദങ്ങളുമായി യു.പി മന്ത്രി
ലഖ്‌നൗ: വാലന്റൈന്‍സ് ഡേയായ ഫെബ്രുവരി 14 ന് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനത്തിന് പിന്നാലെ പശുവിനെ തൊടുന്നതിലൂടെയുണ്ടാവുന്ന 'ഗുണങ്ങള്‍' എണ്ണിപ്പറഞ്ഞ് യു.പി മന്ത്രി. പശുവിനെ കെട്ടിപ്പിടിക്കുന്നതിലൂടെ ബി.പി കുറയുമെന്നാണ് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിങ് പറയുന്നത്.
പശുവിനെ കെട്ടിപിടിക്കുന്നത് രോഗശാന്തിക്കു നല്ലതാണെന്നും എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ചു ആഘോഷിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രണയദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് കഴിഞ്ഞ ദിവസമാണ് ആഹ്വാനം ചെയ്തത്. കൗ ഹഗ്ഗ് ഡേ ആചരിക്കണമെന്നാണ് അഭ്യര്‍ത്ഥന.
പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണസാമ്പത്തികരംഗത്തിന്റെയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്നേദിവസം 'കൗ ഹഗ് ഡേ' ആയി ആചരിക്കാനുള്ള നിര്‍ദേശം. പാശ്ചാത്യ സംസ്‌കാരം പുരാതന വൈദിക സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ഈ മാസം ആറിന് ഇറങ്ങിയ സര്‍ക്കുലര്‍ തുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."