'ഞെരുക്കി തോല്‍പിച്ചുകളയാമെന്ന നയമാണ് കേന്ദ്രത്തിന് ,അതിന് കുടപിടിക്കുകയാണ് യു.ഡി.എഫ്'; വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ധനവിലയില്‍ സെസ് ഏര്‍പ്പെടുത്തിയ നികുതി വര്‍ധനവില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനൊപ്പം ബി.ജെ.പിയുള്ളത് വിചിത്രമാണ്. ഞെരുക്കി തോല്‍പിച്ചുകളയാമെന്ന നയമാണ് കേന്ദ്രത്തിനുള്ളത്. അതിന് കുടപിടിക്കുകയാണ് യു.ഡി.എഫ് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരം സമരങ്ങള്‍ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഇന്ധന വില നിര്‍ണയ അധികാരം കുത്തകകള്‍ക്ക് വിട്ടു നല്‍കിയവരാണ് സമരം ചെയ്യുന്നതെന്നും തരാതരം വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് ഇരുകൂട്ടരുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് ധനദൂര്‍ത്താണെന്ന് പ്രതിപക്ഷവും മാധ്യമത്തില്‍ ഒരു വിഭാഗവും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ നിലവില്‍ സംസ്ഥാനത്തിന്റെ കടം 1.5% കുറഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."