ഉണ്ണി മുകുന്ദനായി വ്യാജരേഖ ഹാജരാക്കിയിട്ടില്ല, നടക്കുന്നത് വ്യാജ പ്രചരണം;വിശദീകരണവുമായി സൈബി ജോസ്
തിരുവനന്തപുരം: പീഡനശ്രമ കേസില്‍ നടന് ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകന് സൈബി ജോസ്. കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്ന് പരാതിക്കാരി ഇമെയില്‍ വഴി അറിയിച്ചിരുന്നു. ഈ രേഖയാണ് കോടതിക്ക് കൈമാറിയതെന്നാണ് അഭിഭാഷകനായ സൈബി ജോസിന്റെ വിശദീകരണം. ഇമെയില്‍ വിശദാംശങ്ങള്‍ അടക്കം മുഴുവന്‍ തെളിവും ഹൈക്കോടതിക്ക് കൈമാറുമെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങള്‍ ആണെന്നും സൈബി ജോസ് പറഞ്ഞു.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണയ്ക്ക് സ്റ്റേ വാങ്ങിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ആണെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് അഡ്വ. സൈബി ജോസ് കോടതിയില്‍ ഹാജരാവുകയും 2021 ല്‍ പരാതിക്കാരിയുമായി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെ കോടതി സ്റ്റേ നല്കി. സ്റ്റേ നീക്കണമെന്ന് പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകന് വ്യാജ സത്യവാങ്മൂലത്തെക്കുറിച്ച് കോടതിയില്‍ വ്യക്തമാക്കുന്നത്. വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ വിശദീകരണം നല്കാന് നടന് ഉണ്ണി മുകുന്ദനോട് കോടതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."