HOME
DETAILS
MAL
കണ്ണൂരിൽ നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ ചികിത്സ തേടിയവർ പെരുംകളിയാട്ട നഗരിയിൽ നിന്നും ഐസ്ക്രീം കഴിച്ചവർ
backup
February 09 2023 | 15:02 PM
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ. കുട്ടികളടക്കം നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയിൽ നിന്നും ഐസ്ക്രീമും ലഘു പലഹാരവും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദിയും ഉണ്ടായി. അസ്വസ്ഥത നേരിട്ടവരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളാണ് ശാരീരിക അസ്വസ്ഥത നേരിട്ടവരിൽ അധികവും.
ഐസ്ക്രീം കഴിച്ചവർക്കാണ് അസ്വസ്ഥത ഉള്ളതായി കണ്ടെത്തിയതെന്ന് മുച്ചിലോട്ട് പെരുങ്കളിയാട്ട ആരോഗ്യ കമ്മിറ്റി അറിയിച്ചു. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചതായും മുച്ചിലോട്ട് ആരോഗ്യ കമ്മറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."