'മുസ്‌ലിം സ്ത്രീകള്‍ക്ക് അവരുടെ പുരുഷന്‍മാര്‍ പോര, അവര്‍ക്ക് ലവ കുശന്മാരെ പ്രസവിക്കണം' അധിക്ഷേപവും വിദ്വേഷവും നിറച്ച് സംഘ്പരിവാര്‍ നേതാവിന്റെ പ്രസംഗം
അഹമ്മദാബാദ്: ഹരിദ്വാറിലെ ധരം സന്‍സദ് മാതൃകയില്‍ മുസ്‌ലിംകള്‍ക്കു നേരെ വിദ്വേഷം ചൊരിഞ്ഞ് ഗുജറാത്തിലെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റ പരിപാടി. പ്രവീണ്‍ തൊഗാഡിയയുടെ സഹായി മനോജ് കുമാറിന്റെ അങ്ങേഅറ്റം അധിക്ഷേപകരമായ പ്രസംഗത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
മുസ്‌ലിം യുവതികളെ ഹിന്ദുക്കള്‍ ഗര്‍ഭിണികളാക്കണമെന്നും ന്യൂനപക്ഷ സമുദായത്തിനെതിരെ ത്രിശൂല പ്രയോഗം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
'ഈ ലിംഗാഗ്രം മുറിക്കപ്പെട്ട(മുസ്‌ലിംകള്‍)വരോട് ചോദിക്കൂ. സല്‍മ (മുസ്‌ലിം സ്ത്രീ) ബജ്‌രംഗി യുവാവിനെ കാത്തിരിക്കുകയാണ്. അവര്‍ ഹിജാബ് അഴിച്ചുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ലവ കുശന്മാരെ പ്രസവിക്കണം എന്ന ആഗ്രഹത്തോടെയാണ് അവരതു ചെയ്യുന്നത്... ഹനുമാന്റെ നെഞ്ചില്‍ രാമനുണ്ടായിരുന്നു. കോടിക്കണക്കിന് ഹിന്ദുക്കളുടെ നെഞ്ചില്‍ ഡോ. തൊഗാഡിയയുണ്ട്' എന്നായിരുന്നു മനോജ് കുമാറിന്റെ പ്രസംഗം. (പ്രസംഗത്തിലെ നിരവധി ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കൊള്ളുന്നതല്ല)
ഹിന്ദു ഉണര്‍ന്നപ്പോഴാണ് മുസഫര്‍ നഗര്‍ കലാപം സംഭവിച്ചത് എന്നും ശിവജിയെ പോലെ മുസ്‌ലിംകള്‍ക്കെതിരെ ത്രിശൂലം പ്രയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കശ്മീര്‍ ഫയല്‍സ് സംവിധാനം ചെയ്ത വിവേക് അഗ്‌നിഹോത്രിയെ ഞാന്‍ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ പേരില്‍ അഭിവാദ്യം ചെയ്യുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ചും ഇത്തരത്തില്‍ ഒരു സിനിമ ചെയ്യേണ്ടതുണ്ട്. മുസ്‌ലിംകളുടെ നെഞ്ചില്‍ ത്രിശൂലവുമായി ബജ്‌രംഗ്ബലി (ഹിന്ദുക്കള്‍) ഇരിക്കുന്ന രംഗം എന്തു മനോഹരമായിരുന്നു. പരിപാടിയില്‍ അയ്യായിരം തൃശൂലങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
എന്നാല്‍ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ വൈറലായിട്ടും സംഭവത്തില്‍ ആര്‍ക്കെതിരെയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Right wing's hate speech caught on camera; shocking remarks made by Pravin Togadia's aide
— TIMES NOW (@TimesNow) April 8, 2022
Amit Rajput joins us with more. #HateSpeech | @prathibhatweets @anchoramitaw pic.twitter.com/RUt8fu9uGK
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."