അഞ്ചലിലെ ദൃശ്യം മോഡല്‍ കൊല: മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ചുരുളഴിയുന്നത് രണ്ടര വര്‍ഷം മറച്ചുവെച്ച കുറ്റകൃത്യം
അഞ്ചല്‍ (കൊല്ലം): രണ്ടര വര്‍ഷം മുമ്പ് കാണാതായയാളെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തില്‍ മൃതദേസത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പൊലിസ്. ഭാരതീപുരം പഴയേരൂര്‍ തോട്ടംമുക്ക് പള്ളിമേലതില്‍ ഷാജി പീറ്ററി(44) ന്റേതെന്ന് സംശയിക്കുന്ന
മൃതദേഹത്തിന്റെ അവശിഷ്ടമാണ് ചാക്കിലും പായയിലും പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
. സ്‌ളാബ് കുത്തിപ്പൊളിച്ചാണ് ആഴമുള്ള കുഴിയില്‍ നിന്ന് അവശിഷ്ടം കണ്ടെത്തിയത്. മൃതദേഹം കുഴിച്ചിട്ടെന്ന് പറയപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ ഫൊറന്‍സിക് വിദഗ്ധര്‍ ഉപ്പെടെയുള്ള അന്വേഷണസംഘം എത്തിയിട്ടുണ്ട്.
കൊല നടത്തിയ അമ്മയും സഹോദരനും സഹോദരഭാര്യയും ഇന്നലെ അറസ്റ്റിലായിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചലില്‍ 2018ലെ തിരുവോണനാളിലായിരുന്നു സംഭവം. ഏരൂരിലെ കുടുംബവീട്ടില്‍ മാതാവിനെയും ജ്യേഷ്ഠനെയും സന്ദര്‍ശിക്കാനെത്തിയ സജിന്‍ പീറ്ററും ഭാര്യയും. ഉച്ചയൂണിന് ശേഷം ജ്യേഷ്ഠാനുജന്മാര്‍ മദ്യപിച്ചു. അമിതമായി മദ്യപിച്ച അവിവാഹിതനായ ഷാജി പീറ്റര്‍ അനുജന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയത് സജിന്‍ പീറ്റര്‍ ചോദ്യം ചെയ്തു. ഇതു വാക്കേറ്റമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഷാജി പീറ്റര്‍ കൊല്ലപ്പെടുകയായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും കൊല്ലണമെന്ന ഉദ്ദേശത്തിലായിരുന്നില്ലെന്നുമാണ് സജീന്‍ പീറ്ററുടെ കുറ്റസമ്മതമൊഴി.
സംഭവത്തില്‍ ഷാജിയുടെ മാതാവ് പൊന്നമ്മ (62), സഹോദരന്‍ സജിന്‍ പീറ്റര്‍ (40), ഭാര്യ ആര്യ(35) എന്നിവരെ ഏരൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൊട്ടാരക്കരയില്‍ താമസക്കാരായിരുന്ന സജിനും ഭാര്യയും ഭാരതീപുരത്തെ കുടുംബവീട്ടില്‍ വിരുന്നിനെത്തിയിരുന്നു. കുടുംബകാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഷാജിയും സജിനും തമ്മിലുണ്ടായ സംഘട്ടനത്തില്‍ തലയ്ക്കടിയേറ്റ് ഷാജി മരിച്ചതോടെ മൂവരും ചേര്‍ന്ന് വീടിനു സമീപം കുഴിച്ചിടുകയായിരുന്നു. സംഭവത്തിനു ശേഷം ഷാജിയെ തിരക്കിവരുന്നവരോട് ഷാജി നാടുവിട്ടെന്നും മലപ്പുറത്തുണ്ടെന്നുമായിരുന്നു പൊന്നമ്മ പറഞ്ഞിരുന്നത്.
എന്നാല്‍ ഏതാനും ദിവസം മുമ്പ് പൊന്നമ്മയുടെ വീട്ടിലെത്തിയ പത്തനംതിട്ടയിലെ അകന്ന ബന്ധുവും പൊന്നമ്മയും തമ്മിലുള്ളള സംഭാഷണമേധ്യ ഷാജി കൊല്ലപ്പെട്ടതാണെന്നും മൃതദേഹം വീടിനരികിലെ കിണറ്റിനു സമീപം കുഴിച്ചിട്ടതായും പറയുകയായിരുന്നു. ഈ വിവരം പിന്നീട് ബന്ധു പത്തനംതിട്ട എസ്.പി ഓഫിസില്‍ അറിയിച്ചു. ഏരൂര്‍ പൊലിസിന് പത്തനംതിട്ട എസ്.പി ഓഫിസില്‍നിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."