ശശി തരൂര്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിക്ക് സൗഖ്യം ആശംസിച്ചില്ല?- സോഷ്യല്‍ മീഡിയയുടെ ചോദ്യത്തിന് ഉത്തരം
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന്റെ വേഗത്തിലുള്ള സൗഖ്യം ആശംസിച്ച് ട്വീറ്റുകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമിട്ടത്. എന്നാല്‍ അത്തരമൊരു സന്ദേശം എന്തുകൊണ്ടാണ് പോസ്റ്റ് ചെയ്യാത്തതെന്ന് ശശി തരൂരിനെതിരെ ചോദ്യമുന്നയിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും.
അതിനു മറുപടിയായി ശശി തരൂര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണിപ്പോള്‍. 'രാഹുല്‍ ഗാന്ധിക്കും ആനന്ദ് ശര്‍മയ്ക്കും സൗഖ്യം നേര്‍ന്നുകൊണ്ട് ട്വീറ്റ് ചെയ്യാത്തതിനെ ചിലര്‍ അസംബന്ധമായി വ്യാഖ്യാനിക്കുകയാണ്. അവര്‍ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരാണ്. അവരെ സ്വകാര്യമായും നേരിട്ടും ആശംസ അറിയിച്ചിട്ടുണ്ട്'- ശശി തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Since some have read absurd interpretations into my not tweeting wishing Rahul Gandhi or Anand Sharma a speedy recovery...
Posted by Shashi Tharoor on Tuesday, 20 April 2021
കൂടാതെ, കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജ്ജുവിനും ഡോ. ജിതേന്ദ്ര സിങ്ങിനും സ്വകാര്യ സന്ദേശം അയച്ചിട്ടുണ്ടെന്നും ശശി തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."