HOME
DETAILS

'ഹൃദയത്തിലേക്കാഴ്ന്നിറങ്ങിയ അവന്റെ കുഞ്ഞുനോട്ടം...കരഞ്ഞുപോയി ഞാന്‍' ഭൂകമ്പം തകര്‍ത്തെറിഞ്ഞ കുഞ്ഞുമക്കളെ ചേര്‍ത്തണച്ച് ഒരു ഡോക്ടര്‍

  
backup
February 10 2023 | 04:02 AM

world-as-soon-as-he-looked-at-me-i-started-crying111

അഫ്രീന്‍ (സിറിയ): 'വേദനകളുടെ കല്‍ച്ചീളുകള്‍ ദേഹത്തുകൂടെ തുളഞ്ഞു കയറുമ്പോഴും ഒന്നു കരയുക പോലും ചെയ്യാതെ അവന്‍ എന്റെ കണ്ണുകളിലേക്ക് നോക്കി. വല്ലാത്തൊരു നോട്ടമായിരുന്നു അത്. എന്തുകൊണ്ടാണവനെന്റെ കണ്ണുകളിലേക്കുറ്റു നോക്കിയതെന്നെനിക്കറിയില്ല. പരിചിതമായൊരു മുഖം പോലുമില്ലാത്ത ആള്‍ക്കൂട്ടത്തിന്‍ നടുവിലായിട്ടും ഏറ്റവും സുരക്ഷിതമായൊരു കൈകളിലാണ് താനെന്ന് ഒരു പക്ഷേ അവന് തോന്നിയിരിക്കാം. എന്തുതന്നെയായാലും എനിക്ക് താങ്ങാനാവുന്നതിനപ്പുറമായിരുന്നു അവന്റെ കുഞ്ഞുനോട്ടം. എല്ലാം മറന്ന് കരഞ്ഞു പോയി ഞാന്‍'- ഭൂകമ്പം തകര്‍ത്തെറിഞ്ഞ നൂറുകണക്കിന് കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച ഒരു ഡോക്ടര്‍ പറഞ്ഞ വാക്കുകളാണിത്.

ഡോ. അഹ്മദ് അല്‍ മിസ്‌രി. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രീന്‍ പട്ടണത്തിലെ അല്‍ശിഫ ആശുപത്രിയിലെ റെസിഡന്റ് സര്‍ജന്‍. ഭൂകമ്പത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് 30 മണിക്കൂറിനുശേഷം രക്ഷിച്ച മുഹമ്മദ് എന്ന ഏഴുവയസ്സുകാരനെ ചികിത്സിച്ച അനുഭവമാണ് ഡോ. അഹ്മദ് പങ്കുവെച്ചത്.

വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പിതാവിന്റെ മൃതദേഹത്തിന്റെ അടിയിലായിരുന്നു അവന്‍ കിടന്നിരുന്നത്. അവന്റെ മാതാവും ,ഹോദരങ്ങളും ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു. ഡോ. അഹ്മദ് പറഞ്ഞു. ''നല്ല മനോധൈര്യമുളഅള കുട്ടിയായിരുന്നു അവന്‍. ശരീരത്തിലെ മുറിവിന്റെ വേദനയെല്ലാം ഒരു ഭാവമാറ്റം പോലുമില്ലാതെ സഹിക്കുന്നുണ്ടായിരുന്നു ആ കുഞ്ഞു ബാലന്‍. എന്തായിരിക്കും ഒരേഴുവയസ്സുകാരനെ ഇത്ര കരുത്തുറ്റവനും സഹനശക്തിയുള്ളവനുമാക്കിയത്' - ഡോക്ടര്‍ വികാരഭരിതനാവുന്നു.
തൊട്ടടുത്ത ദിവസം കണ്ടപ്പോള്‍ തന്നെ അറിയുമോയെന്ന് മുഹമ്മദിനോട് ചോദിച്ചു. ഡോക്ടര്‍, താങ്കളാണ് എന്റെ ജീവന്‍ രക്ഷിച്ചത് എന്നായിരുന്നു മറുപടി'' ഡോ. അഹ്മദ് പറഞ്ഞു.

[caption id="attachment_1223865" align="aligncenter" width="630"] ഡോ. അഹ്മദ്[/caption]

തിങ്കളാഴ്ച പുലര്‍ച്ച ഭൂകമ്പമുണ്ടായി മണിക്കൂറുകള്‍ക്കകം 200ലധികം പേരാണ് പരിക്കുകളുമായി ഡോ. അഹ്മദ് ഉള്‍പെടെ രണ്ടു ഡോക്ടര്‍മാര്‍ മാത്രമുള്ള ഈ ആശുപത്രിയിലേക്ക് എത്തിയത്.

പരിമിത സൗകര്യങ്ങളില്‍ പരമാവധി പേരുടെ ജീവന്‍ രക്ഷിക്കാനും വേദന കുറക്കാനുമുള്ള ശ്രമങ്ങളിലായിരുന്നു അവര്‍. ഒരു ഡോക്ടറെന്ന നിലയില്‍ ഏറ്റവും മോശം അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. മരുന്നുകളുടെയും സൗകര്യങ്ങളുടെയും അപര്യാപ്തതമൂലം വേദന കൊണ്ട് കരയുന്ന രോഗികളെ നോക്കിനില്‍ക്കേണ്ട അവസ്ഥ ദാരുണമായിരുന്നെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

[caption id="attachment_1223868" align="aligncenter" width="630"] മുഹമ്മദ്[/caption]

ഭൂകമ്പത്തിന്റെ ആദ്യ മണിക്കൂറുകളില്‍ രോഗികളെ കൊണ്ടുവരുമ്പോള്‍ പരിക്കിനൊപ്പം പ്രിയപ്പെട്ടവരാണോ എന്നുകൂടി നോക്കേണ്ട അവസ്ഥയിലായിരുന്നു. വൈദ്യുതിയും ഇന്റര്‍നെറ്റ് സേവനവും നഷ്ടപ്പെട്ടതിനാല്‍ ആശുപത്രിക്ക് ഏതാനും മീറ്റര്‍ അകലെ താമസിച്ചിരുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ തുര്‍ക്കിയിലെ ഗാസിയന്‍ടെപിനു സമീപം താമസിച്ചിരുന്ന ഭാര്യയെയും മക്കളെയുംകുറിച്ച് വിവരം ലഭിച്ചിരുന്നില്ല.

ഇവരെക്കുറിച്ച ആശങ്കകള്‍ക്കിടെയായിരുന്നു രോഗികളെ നോക്കിയത്. മണിക്കൂറുകള്‍ക്കുശേഷം സഹോദരന്‍ ആശുപത്രിയിലേക്ക് എത്തിയാണ് കുടുംബത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന് അറിയിച്ചത്.

2013 മുതല്‍ യുദ്ധഭൂമിയിലെ ആശുപത്രയില്‍ സേവനമനുഷ്ഠിക്കുകയാണ് ഇദ്ദേഹം. ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെയാവണം എന്ന പരിശീലനം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ഇടമയക്കങ്ങള്‍ പോലും ഞെട്ടലുകളുടേതാണെന്ന് ഡോക്ടര്‍ പറയുന്നു. അറിയാതെ ഒന്ന് കണ്ണടഞ്ഞു പോയാല്‍ ഒരു ജീവന്‍ എന്നെന്നേക്കുമായി കൈവിട്ടു പൊയെങ്കിലോ എന്ന ഒരാധിയിലാണ് ഇത്തിരി നേരത്തേക്കാണെങ്കിലും ഒന്ന് കണ്ണടക്കുന്നത് പോലും...ഡോക്ടര്‍ പറഞ്ഞു നിര്‍ത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago