മൗലാന വഹീദുദ്ദീന്‍ ഖാന്‍ അന്തരിച്ചു
ഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ മൗലാന വഹീദുദ്ദീന്‍ ഖാന്‍ (96) അന്തരിച്ചു . കൊവിഡ് ബാധിച്ച് ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
പത്മഭൂഷണ്‍ അവാര്‍ഡ് ഉള്‍പ്പെടെ ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള വഹീദുദ്ദീന്‍ ഖാന്‍ ഒരു മികച്ച ഗ്രന്ഥകാരന്‍ കൂടിയായിരുന്നു.ഖുര്‍ആന്റെ ലളിതവും സമകാലികവുമായ ഇംഗ്ലീഷ് വിവര്‍ത്തനം രചിചിട്ടുണ്ട്.
1925 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് വഹീദുദ്ദീന്‍ ഖാന്‍ ജനിച്ചത്. പരമ്പരാഗത ഇസ്ലാമിക പാഠശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം മാഗസിനുകളിലും മറ്റും ലേഖനങ്ങള്‍ എഴുതുമായിരുന്നു. 1970 ല്‍ ഡല്‍ഹിയില്‍ ഒരു ഇസ്ലാമിക് സെന്റര്‍ സ്ഥാപിച്ചു. 1976 അര്‍രിസാല എന്നൊരു ഉര്‍ദു മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിച്ചു. പ്രധാനമായും അദ്ദേഹത്തിന്റെ തന്നെ രചനകളായിരുന്നു ഇവയില്‍ കൂടുതലായും വെളിച്ചം കണ്ടത്. ഇതേ മാഗസിന്റെ ഇംഗ്ലീഷ് പതിപ്പ് 1984 ഫെബ്രുവരിയിലും ഹിന്ദി പതിപ്പ് 1990 ഡിസംബറിലും തുടങ്ങുകയുണ്ടായി. 'ഹൈജാക്കിംഗ്എ ക്രൈം , റൈറ്റ്‌സ് ഓഫ് വുമണ്‍ ഇന്‍ ഇസ്ലാം, ദ കണ്‍സപ്റ്റ് ഓഫ് ചാരിറ്റി ഇന്‍ ഇസ്ലാം , ദ കണ്‍സപ്റ്റ് ഓഫ് ജിഹാദ്. എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ ലേഖനങ്ങളാണ്. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ലേഖനങ്ങളും മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."