മുല്ലപ്പെരിയാറിൽ സുപ്രിംകോടതി മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം
സമിതി ശക്തിപ്പെടുത്തണമെന്ന
കേരളത്തിൻ്റെ ആവശ്യത്തിന്
അംഗീകാരം
ന്യൂഡൽഹി
മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരങ്ങൾ നൽകി സുപ്രിംകോടതി. ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങൾ കോടതി മേൽനോട്ടസമിതിക്ക് കൈമാറി.
ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂർണ സജ്ജമാകുന്നത് വരെയാണ് താൽക്കാലിക ക്രമീകരണമെന്നും ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മേൽനോട്ട സമിതി ശക്തിപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നതിനാൽ ഫലത്തിൽ സുപ്രികോടതി തീരുമാനം സംസ്ഥാനത്തിൻ്റെ ആവശ്യം അഗീകരിക്കുന്നതാണ്.
അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾ തടസപ്പെട്ടിരിക്കുകയാണെന്ന തമിഴ്‌നാടിന്റെ പരാതി മേൽനോട്ട സമിതി പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. വിദഗ്ധ പാനലിനെ ഡാം പരിശോധനയ്ക്ക് നിയോഗിക്കാനുള്ള അധികാരം അടക്കം ഡാം സുരക്ഷ നിയമത്തിലെ 32 അധികാരങ്ങൾ സമിതിക്കുണ്ടാകും. ഉത്തരവ് പൊതുതാൽപര്യ ഹർജിക്കാർ സ്വാഗതം ചെയ്തു. വിധി അനുകൂലമെന്നാണ് തമിഴ്നാടിൻ്റെയും പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."