താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ കൂട്ട അവധി; ഉല്ലാസ യാത്ര സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സില്‍; കലക്ടര്‍ അന്വേഷണം തുടങ്ങി
പത്തനംതിട്ട: കൂട്ട അവധിയെടുത്ത് ഉല്ലാസയാത്രപോയ കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ സംഘത്തില്‍ തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാരും. വിഷയത്തില്‍ എ.ഡി.എം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തഹില്‍ദാറുടെ ഭാഗത്തുനിന്നുള്ള വിശദീകരണം ഇന്നുണ്ടാകും.
ഓഫീസ് സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യാത്രയില്‍ 3000 രൂപ വീതം യാത്രാ ചിലവിന് ഓരോരുത്തരും നല്‍കിയിരുന്നു. അവധി അപേക്ഷ നല്‍കിയവരും നല്‍കാത്തവരും ഉല്ലാസയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നു.
അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെതന്നെ ജില്ലാ കളക്ടര്‍ തഹസില്‍ദാരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. താലൂക്ക് ഓഫീസിലെ ഹാജര്‍ രേഖകള്‍ എഡിഎം പരിശോധിച്ചു. ജീവനക്കാരുടെ യാത്രക്ക് സ്‌പോണ്‍സര്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ കളക്ടര്‍ അന്വേഷിക്കും.
63 ജീവനക്കാരുള്ള താലൂക്ക് ഓഫീസില്‍ ഇന്നലെ 42 ജീവനക്കാരാണ് ഇല്ലാതിരുന്നത്. രണ്ടാം ശനി, ഞായര്‍ അവധികള്‍ ചേര്‍ത്ത് ഇന്നലെ കൂടി അവധിയെടുത്ത് മൂന്ന് ദിവസം ഉല്ലാസയാത്ര പോവുകയായിരുന്നു ഇവര്‍. ഇതില്‍ 20 പേര്‍ മാത്രമാണ് അവധി അപേക്ഷ നല്‍കിയത്. 22 ജീവനക്കാര്‍ അനധികൃതമായിട്ടാണ് അവധിയെടുത്തത്. തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചനടക്കമുള്ളവര്‍ ദേവികുളം, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."