കൊവിഡ് പശ്ചാത്തലത്തില്‍ വ്യവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം: ഓക്‌സിജന്‍ വിതരണം തടസ്സമില്ലാതെ നടക്കണമെന്ന് പ്രധാനമന്ത്രി
ന്യുഡല്‍ഹി: വ്യവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര അഭ്യന്തരമന്ത്രാലയം. സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായങ്ങള്‍ക്കുമാത്രമേ ഇനി ഓക്‌സിജന്‍ വാങ്ങാന്‍ അനുമതിയുണ്ടാകൂ. സംസ്ഥാനങ്ങള്‍ക്കിടയിലെ ഓക്‌സിജന്‍ വിതരണത്തില്‍ ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും കേന്ദ്ര അഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു.
അതേ സമയം കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഓക്‌സിജന്റെ ഉത്പാദനവും വിതരണവും ക്ഷാമം നേരിടാനുള്ള നടപടികളും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഓക്‌സിജന്‍ ലഭ്യത കൂട്ടുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാനങ്ങള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സമില്ലാതെ നടക്കണമെന്ന് പ്രധാനമന്ത്രി ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചു.
ക്ഷാമം നേരിടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ നീക്കം തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ ലഭ്യത വര്‍ധിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് യോഗത്തിന് ശേഷം അറിയിച്ചു. ദിവസം 3300 മെട്രിക് ടണിന്റെ വര്‍ധന ഓക്‌സിജന്റെ ഉത്പാദനത്തില്‍ ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."