സമസ്ത കേന്ദ്ര മുശാവറ അംഗവും ഹമീദ് ഫൈസി അമ്പലക്കടവിന്റെ പിതാവുമായ ഒ. കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു
സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാർ (93 )അമ്പലക്കടവ് അന്തരിച്ചു.ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു നിര്യാണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ദർസ് നടത്തിയ കുട്ടി മുസ്ലിയാർ വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു.
1928 ലായിരുന്നു ജനനം. കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ, പറവണ്ണ മുഹ് യിദ്ദീൻ കുട്ടി മുസ്ലിയാർ, അരിപ്ര മൊയ്തീൻ ഹാജി ഉൾപ്പെടെ പ്രഭഗൽഭ പണ്ഡിതരുടെ ശിഷ്യത്വം നേടിയ കുട്ടി മുസ്ലിയാർ
1961 ൽ ദയൂബന്തിൽ നിന്നും ഖാസിമി ബിരുദം നേടി. മത വിഷയങ്ങളിൽ അവഗാഹത്തോടൊപ്പം സ്വ പ്രയത്നത്താൽ ഖുർആൻ മന:പാഠമാക്കുകയും ചെയ്തു.
മലപ്പുറം ജില്ലയിലെ വാഴയൂർ (1976 - 1968), കാഞ്ഞിരപള്ളി നൂറുൽ ഹുദാ അറബിക് കോളെജ് പ്രിൻസിപ്പൽ (1968 - 1969) കോട്ടയം താഴത്തങ്ങാടി (1969 - 75 ), ഈരാറ്റുപേട്ട (1975- 77), വാഴയൂർ (1977 - 80 ), കണ്ണാടിപ്പറമ്പ് (1980-86), നിലമ്പൂർ ചന്തക്കുന്ന് (1956-1996), വെള്ളിപറമ്പ് (1966 - 1997 ), എടയാറ്റൂർ (1997-2000), തുവ്വൂർ (2000-2003), കോഴിക്കോട് പുതിയങ്ങാടി (2003- 2006),കാരശ്ശേരി (2006- 2009 ) എന്നിവിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്.മുദരിസായിരിക്കെ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് അഫ്സലുൽ ഉലമാ ബിരുദവും നേടി. കൊണ്ടോട്ടി തുറക്കൽ മദ്ഹറുൽ ഹുദാ അറബിക് കോളെജ് പ്രിൻസിപ്പലായി സേവനം ചെയ്തു.
2009 മുതൽ സമസ്ത കേന്ദ്ര മുശാവറയിൽ അംഗമാണ്. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, നിലമ്പൂർ താലുക്ക് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ കാളികാവ് മേഖലാ പ്രസിഡന്റ് പദവികളും വഹിച്ചു.
ഭാര്യ: പരേതയായ ഫാത്വിമ.
എസ്.വൈ.എസ്. സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി, ഡോ.അബ്ദുൽ ജലീൽ, മുഹമ്മദലി ഫൈസി,ആഇശ, ജമീല, മൈമൂന, റംല
എന്നിവർ മക്കളാണ്.
ഇ.കെ. കുഞ്ഞഹമ്മദ് മുസ്ലിയാർ കാട്ടുമുണ്ട, ബഷീർ ഫൈസി, പരേതരായ മാളിയേക്കൽ സുലൈമാൻ ഫൈസി കാളികാവ്, അബ്ദുന്നാസ്വിർ ഫൈസി, എന്നിവർ മരുമക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."