4500 കടന്ന് എറണാകുളം: കോഴിക്കോട് തൊട്ടുപിന്നില്‍; രണ്ടായിരം കടക്കാന്‍ ഒമ്പത് ജില്ലകള്‍; ആയിരത്തില്‍ താഴെ രണ്ടു ജില്ലകള്‍ മാത്രം
തിരുവനന്തപുരം: ഇന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ എറണാകുളം കോഴിക്കോട് ജില്ലകളില്‍. 4548 പേര്‍ക്കാണ് എണാകുളത്ത് രോഗബാധ യെങ്കില്‍ കോഴിക്കോട് 3939 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ഇനി രണ്ടു ജില്ലകളില്‍ മാത്രമേ ആയിരം കടക്കാത്തതൊള്ളു. ബാക്കിയെല്ലായിടത്തും മൂവായിരത്തിനും ആയിരത്തിനുമിടയിലാണ് രോഗികള്‍. തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5055 ആയി.
രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,48,58,794 സാമ്പിളുകളാണ് പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."