ഇന്നലെ ദുരിതാശ്വാസ നിധിയിലെത്തിയത് 1.8 കോടി, കേന്ദ്രനയത്തെ നേരിടാന്‍ വാക്സിന് ചലഞ്ച്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേന്ദ്രനയം നേരിടുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന വാക്സിന് ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത് കോടികള്‍. ഇന്നലെ മാത്രം 1.8 കോടി രൂപയാണ് ദുരിതാശ്വാസനിധിയിലെത്തിയത്.
കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ രണ്ടു കോടിയോളം രൂപ ദുരിതാശ്വാസനിധിയിലെത്തി. സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യപനവുമില്ലാതെ സാമൂഹികമാധ്യമങ്ങളിലൂടെ നടന്ന കാംപയിന് ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
വാക്സിന് സ്വന്തമായി പണംമുടക്കി വാങ്ങണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചതിനുപിന്നാലെ എന്തുവന്നാലും കേരളത്തില്‍ വാക്സിന് സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര തീരുമാനത്തിനോട് ജനങ്ങള്‍ പ്രതികരിച്ചത് വാക്സിനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ടായിരുന്നു.
രണ്ട് ഡോസിന്റെ പണമായ 800 രൂപ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നാണ് കാംപയിനിലുണ്ടായിരുന്നത്. മികച്ച പ്രതികരണം വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വാക്സിന് ചലഞ്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വാക്സിന് വാങ്ങുന്നതിനായി ജനങ്ങള്‍ നല്കുന്ന തുക സംഭരിക്കുന്നതിനായി സി.എം.ഡി.ആര്.എഫില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കുമെന്നും ആ തുക വാക്സിനേഷന് വേണ്ടി മാത്രം ചെലവഴിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ വാക്സിനേഷന് സ്വീകരിച്ചവരാണ് സംഭാവന അയക്കുന്നത്.
എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."