HOME
DETAILS
MAL
ബി.ബി.സിയുടെ ഡല്‍ഹി മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
backup
February 14 2023 | 07:02 AM
ന്യൂഡല്‍ഹി: ബി.ബി.സിയുടെ ഡല്‍ഹി മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന 'ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍' ഡോക്യമെന്ററി പുറത്തിറങ്ങിനാളുകള്ക്കകമാണ് നടപടി. ചില മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
നികുതി ക്രമക്കേടാണ് പരിശോധിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് നല്കുന്ന വിശദീകരണം. വരുമാന രേഖകളും ബിസിനസ് രേഖകളും പരിശോധിക്കുന്നു. അക്കൗണ്ട് ബുക്കുകളും പരിശോധിക്കുകയാണ്.
ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ ഹിന്ദുത്വ സംഘങ്ങള്‍ രംഗത്തെത്തിയിരുന്നു. ബി.ബി.സി `ഓഫിസുകള്‍ക്കെതിരെ ഭീഷണിയും മുഴക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."