HOME
DETAILS
MAL
കറുത്തവള്‍
backup
April 25 2021 | 01:04 AM
കറുത്തതുകൊണ്ട് മാത്രം
കിനാക്കളെയെല്ലാം
ഖബറടക്കാന്‍
വിധിക്കപ്പെട്ടവള്‍...
കറുപ്പത്തിയെന്നു വിളിച്ചു
പലരും ആവേശത്തോടെ
പരിഹസിക്കുമ്പോള്‍
പരിഭവത്താല്‍
മിഴികള്‍ നിറക്കാന്‍ വിധിക്കപ്പെട്ടവള്‍...
കൂടെ പഠിച്ചവരൊക്കെ
കുടുംബിനിയായപ്പോഴും
അമ്മയുടെ നെഞ്ചകത്തില്‍
ആധിപടര്‍ത്തി വീട്ടിലൊരു
കോണില്‍ കഴിയാന്‍
വിധിക്കപ്പെട്ടവള്‍...
ജന്മം നല്‍കിയവര്‍ക്ക് പോലും
ഭാരമാവുന്നോയെന്ന
തോന്നലില്‍ മരണത്തെ
ആഴത്തില്‍ പ്രണയിക്കാന്‍ കൊതിക്കുന്നവള്‍...
പ്രണയത്തിനും പരിണയത്തിനും
ഭംഗി മാത്രം നോക്കുന്നവര്‍
പലരും കാണാതെ പോയത്
അവളുടെ പാവം ഹൃദയത്തിന്റെ
തിളയ്ക്കുന്ന വേദനയാണ്...
അവഗണനയുടെ
പടുകുഴിയിലേക്ക്
വലിച്ചെറിയപ്പെടുമ്പോഴൊക്കെയും
അറിയാതെ
അവളുടെ ഹൃദയം
മൊഴിയാറുണ്ട്.
കറുപ്പില്‍ മാത്രമാണ്
നക്ഷത്രങ്ങള്‍ തിളങ്ങുന്നതെന്ന്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."