HOME
DETAILS
MAL
കൊവിഡില്‍ തെറ്റായ വാര്‍ത്ത: വിലങ്ങിടാന്‍ സൈബര്‍ പട്രോളിംഗ് ശക്തമാക്കി പൊലിസ്
backup
April 25 2021 | 05:04 AM
തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കുരുക്കാന്‍ സൈബര്‍ പട്രോളിംഗ് ശക്തമാക്കി പൊലിസ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ കര്‍ശനമായ സൈബര്‍ പട്രോളിംഗ് നടത്താന്‍ പോലിസ് ആസ്ഥാനത്തെ ഹൈ-ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നിവയ്ക്കാണ് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആധികാരികവും ശാസ്ത്രീയവുമല്ലാത്ത നിരവധി കാര്യങ്ങളാണ് പ്രചരിക്കുന്നത്. ഇവ നിര്‍മ്മിക്കുന്നതും ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം തെറ്റായ സന്ദേശങ്ങള്‍ നിര്‍മിക്കുന്നവരും പങ്കുവയ്ക്കുന്നവരും ഇനി കുരുങ്ങുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."