അപകടം തലയ്ക്കു മുകളില്‍
കണ്ണൂര്‍ സിറ്റി: ജില്ലാ ആശുപത്രിയില്‍ ഏതു നിമിഷവും വീഴാറായി മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ്. കാഷ്യാലിറ്റി, ഒ.പി, ഐ.പി, പ്രസവ വാര്‍ഡ് തുടങ്ങിയവയുടെ മേല്‍ക്കൂര അപകടാവസ്ഥയിലായി. മേല്‍ക്കൂരയുടെയും ബീമിന്റെയും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന നിലയിലാണ്. നിരീക്ഷണ മുറിയിലെ കട്ടിലിനു മുകളിലെ കോണ്‍ക്രീറ്റ് പാളികളും ഏതുസമയത്തും വീഴുമെന്ന ഭീതിയിലാണ് രോഗികള്‍. കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണ് തുരുമ്പെടുത്ത് നശിച്ച കമ്പികള്‍ പുറത്തു കാണാവുന്ന അവസ്ഥയിലാണ്. പല ഭാഗങ്ങളിലും കെട്ടിടം ചോര്‍ന്നൊലിക്കുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം ഈ ബ്ലോക്ക് പെയിന്റ് ചെയ്യുന്നതിനിടെ സണ്‍ഷേഡ് തകര്‍ന്നു വീണ് ആശുപത്രി ജീവനക്കാരനു പരുക്കേറ്റിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ച ആശുപത്രി കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും മിനുക്ക്പണികള്‍ നടത്തിയതല്ലാതെ ശരിയായ രീതിയില്‍ അറ്റകുറ്റപ്പണി നടത്തി ബലക്ഷയം കണ്ടെത്തി പരിഹരിക്കാത്തതില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."