ശ്യാമള്‍ മണ്ഡല് വധക്കേസ്: പ്രതി മുഹമ്മദ് അലി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ
തിരുവനന്തപുരം: ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡലിനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി തള്ളിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി. ശിക്ഷ നാളെ വിധിക്കും.
തിരുവനന്തപുരം എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ ശ്യാമളിനെ പണത്തിനായി തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷത്തിന് ശേഷമാണ് സിബിഐ കോടതി വിധി പറയുന്നത്. 2005 ഒക്ടോബര്‍ 17 നാണ് കോവളം വെള്ളാറില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു ശ്യാമള്‍ മണ്ഡലിലിന്റെ കണ്ടെത്തിയത്.
കുടുംബസുഹൃത്തായ മുഹമ്മദലിയും കൂട്ടുപ്രതിയും നേപ്പാള്‍ സ്വദേശി ദുര്‍ഗ ജഗ് ബഹദൂറും ചേര്‍ന്നാണ് ശ്യാമളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ഫോര്‍ട്ട് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐയുടെ കണ്ടെത്തലും സമാനമായിരുന്നു.
ശ്യാമളിന്റെ പിതാവിനോടുള്ള വിരോധവും സാമ്പത്തിക ബാധ്യതയുമാണ് പ്രതികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് സി.ബി.ഐ കുറ്റപത്രം. അന്വേഷണത്തിനിടെ നേപ്പാളിലേക്ക് കടന്ന ദുര്‍ഗാ ബഹാദൂര്‍ ഇപ്പോഴും ഒളിവിലാണ്.
2020 ഫ്രബ്രുവരി മുതല്‍ തുടങ്ങിയ വിചാരണ കൊവിഡ് വ്യാപനം കാരണം മുടങ്ങിയിരുന്നു. 56 സാക്ഷികളെ വിസ്തരിച്ചു. സാഹചര്യ തെളിവുകളാണ് കേസില്‍ നിര്‍ണായകം. പ്രതി മോഷ്ടിച്ച ശേഷം വിറ്റ ശ്യാമള്‍ മണ്ഡലിന്റെ മൊബൈലാണ് നിര്‍ണായ തെളിവ്. സിബിഐക്ക് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ട് അരുണ്‍ കെ ആന്റണി ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."