HOME
DETAILS

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് അപകടത്തില്‍ ദുരൂഹത; മനപ്പൂര്‍വം സൃഷ്ടിച്ചതോയെന്ന് സംശയം: ഗതാഗതമന്ത്രി

  
backup
April 12 2022 | 11:04 AM

transport-minister-antony-raju-about-ksrtc-swift-bus-accident

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് അപകടത്തില്‍ ദുരൂഹതയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
മനപ്പൂര്‍വം അപകടം സൃഷ്ടിച്ചതാണോയെന്ന് സംശയിക്കുന്നു. സംഭവത്തില്‍ സ്വകാര്യ ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. മനപ്പൂര്‍വമെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. വിശദമായ അന്വേഷണം നടത്തുമെന്ന് ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

പുതുതായി സര്‍വീസ് ആരംഭിച്ച 2 സ്വിഫ്റ്റ് ബസുകളാണ് അപകടത്തില്‍ പെട്ടത്. പുതിയ ബസുകള്‍ അപകടത്തില്‍പ്പെടുന്നതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ ഡി.ജി.പിക്ക് പരാതി നല്‍കും.

ഇന്നലെ രാത്രി കല്ലമ്പലത്ത് വച്ചാണ് തിരുവനന്തപുരം -കോഴിക്കോട് നോണ്‍ എ.സി ബസ് ലോറിയുമായി ഇടിച്ചത്. 35,000 രൂപ വിലയുള്ള മിററാണ് നശിച്ചത്. ബസിന്റെ മുന്‍ഭാഗത്തിനും നേരിയ കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരുക്കില്ലാത്തത് കൊണ്ട് സര്‍വീസ് തുടരുകയും ചെയ്തു. മറ്റൊരു സ്വിഫ്റ്റ് ബസും മലപ്പുറം കോട്ടക്കല്‍ ചങ്കുവെട്ടി ദേശീയപാതയില്‍ വച്ച് അപകടത്തില്‍പ്പെട്ടു. ബസിനെ മറികടക്കുന്നതിനിടയില്‍ ഉരഞ്ഞെങ്കിലും കാര്യമായ പരുക്കു പറ്റിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago