HOME
DETAILS
MAL
സ്വയം വിരമിക്കേണ്ട; എം. ശിവശങ്കറിന്റെ അപേക്ഷ നിരസിച്ച് സര്‍ക്കാര്‍
backup
April 13 2022 | 09:04 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ നിരസിച്ച് സംസ്ഥാന സര്‍ക്കാര്‍. 2023 ജനുവരി വരെ സര്‍വീസ് ഉള്ളപ്പോഴാണ് ശിവശങ്കര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സസ്പെന്‍ഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ചിരുന്നു. സസ്പെന്ഷന് കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.
എം. ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെയും മൃഗശാല വകുപ്പിന്റെയും അധികചുമതല കൂടിയാണ് ശിവശങ്കറിന് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."