ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല; കൊടകര പണം കവര്‍ച്ച നിഷേധിച്ച് ബി.ജെ.പി
തൃശൂര്‍: കൊടക്കരയില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കുഴല്‍പണം മോഷ്ടിച്ചുവെന്ന ആരോപണവുമായി ബി.ജെ.പിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാര്‍. സംഭവവുമായി ബി.ജെ.പിയെ കൂട്ടിക്കെട്ടുന്നത് സി.പി.എം ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് ഫണ്ട് പാര്‍ട്ടി നല്‍കുന്നത് അക്കൗണ്ട് വഴിയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നല്‍കുന്ന പണം കൂടാതെ ബാക്കി ചെലവിനാശ്യമായ പണം കണ്ടെത്തുന്നത് പൊതുജനങ്ങളില്‍ നിന്ന് പിരിവെടുത്താണ്. ഈ കണക്കുകളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുകയും കൃത്യമായി തെരഞ്ഞെടുപ്പ് കമ്മിഷന് കണക്ക് നല്‍കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ഈ വസ്തുതകള്‍ക്ക് വിരുദ്ധമായി ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും അനീഷ്‌കുമാര്‍ ആരോപിച്ചു.
ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര പാലത്തിന് സമീപത്ത് വച്ചാണ് കാറില്‍ വന്ന സംഘം പണം കവര്‍ന്നത്. വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവര്‍ന്നുവെന്നാണ് കോഴിക്കോട് സ്വദേശി ധര്‍മ്മരാജന്റെ പരാതി. എന്നാല്‍ കാറില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരു ദേശീയ പാര്‍ട്ടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമായിരുന്നു ആരോപണം. പിടിയിലായവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."