HOME
DETAILS

ആര്‍.എസ്.എസുമായി തുടര്‍ചര്‍ച്ച: സാധ്യത തള്ളിക്കളയാതെ ജമാഅത്ത് നേതൃത്വം

  
backup
February 20 2023 | 08:02 AM

jamaat-e-islami-press-meet

കോഴിക്കോട്: ഫാഷിസ്റ്റ് സംഘടനയായ ആര്‍.എസ്.എസുമായി വീണ്ടും ചര്‍ച്ച നടത്തുമോയെന്ന കാര്യത്തില്‍ സാധ്യത തള്ളിക്കളയാതെ ജമാഅത്തെ ഇസ്്‌ലാമി നേതൃത്വം. കോഴിക്കോട്ട് ഇന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ നേതാക്കള്‍ ഒഴിഞ്ഞുമാറിയത്. അക്കാര്യം ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന മുസ്്‌ലിം സംഘടനകളുടെ വേദിയാണ് തീരുമാനിക്കുകയെന്നും ജമാഅത്തിന് മറുപടി പറയാനാകില്ലെന്നും സംസ്ഥാന അസി. അമീര്‍ പി. മുജീബുറഹിമാന്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവന, വിദ്വേഷ പ്രസംഗം, അന്യായമായി മുസ്്‌ലിംകള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നത്, ബുള്‍ഡോസര്‍ രാജ്, അസമിലെ കുടിയൊഴിപ്പിക്കല്‍, പശു സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, ദേശീയത, കാഫിര്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നിട്ടില്ല.

അടച്ചിട്ട റൂമിലാണ് ചര്‍ച്ച നടന്നത് എന്നത് ശരിയല്ല. ജമാഅത്ത്-ആര്‍.എസ്.എസ് ചര്‍ച്ചയല്ല നടന്നത്. കേരളത്തില്‍ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളും ക്രൈസ്തവ സഭാ നേതൃത്വവും ആര്‍.എസ്.എസുമായി ചര്‍ച്ച നടത്താറുണ്ട്. അതൊന്നും വിഷയമാകാതെ ജമാഅത്ത് നടത്തിയ ചര്‍ച്ച മാത്രം വിവാദമാക്കുന്നത് ഇസ്്‌ലാമോഫോബിയയാണ്. ചര്‍ച്ച നടത്തിയോ എന്നതല്ല, ചര്‍ച്ചയില്‍ എന്തു പറയുന്നുവെന്നതാണ് പ്രധാനം.

ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എന്തുകൊണ്ട് പുറത്തുവിടാന്‍ വൈകിയെന്ന ചോദ്യത്തിന് അന്നു തന്നെ ചര്‍ച്ചയില്‍ ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലിക് മുഅ്തസിം ഖാനും പിന്നീട് ടി.ആരിഫലിയും ഫേസ്ബുക്കിലൂടെ ഇതു സംബന്ധിച്ച് വിശദീകരിച്ചിരുന്നുവെന്നായിരുന്നു മറുപടി. കേരള നേതൃത്വം എന്തുകൊണ്ട് പ്രതികരിക്കാന്‍ വൈകിയെന്നതിന് തിരക്കഥ വ്യക്തമാകാന്‍ കാത്തിരുന്നതായിരുന്നുവെന്ന് അസി.അമീര്‍ വിശദീകരിച്ചു. സംഘപരിവാര്‍ സഹയാത്രികനായ ആള്‍ദൈവം ശ്രീഎമ്മുമായി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയത് ഏറെ വൈകിയാണ് പുറത്തുവന്നത്. അതില്‍ ആര്‍.എസ്.എസ് പ്രാക് കാര്യവാഹകുമാര്‍ പങ്കെടുത്തതാണ്. ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശം സി.പി.എം പുറത്തുവിടുമോ. ആ ചര്‍ച്ച ആര്‍.എസ്.എസിന്റെ പുള്ളി മായ്ച്ചുകളയുമോ. അതില്‍ നാലേക്കര്‍ ഭൂമി ശ്രീഎമ്മിന് നല്‍കാന്‍ ധാരണയായെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജമാഅത്ത് നടത്തിയ ചര്‍ച്ചയില്‍ ഇതുപോലെ ഒരു ധാരണയും ഉണ്ടായിട്ടില്ല. അതേസമയം മാറാട് കലാപത്തെ തുടര്‍ന്ന് സംഘ്പരിവാര്‍ ചേരിയിലുള്ള അരയസമാജവുമായി ചര്‍ച്ചയ്ക്ക് ജമാഅത്ത് ചെന്നിരുന്നുവെന്ന കാര്യം അസി.അമീര്‍ വെളിപ്പെടുത്തി.

ആര്‍.എസ്.എസുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാകുമെന്ന് ജമാഅത്ത് കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഫലപ്രാപ്തി ഉണ്ടാകില്ലെന്ന് പറയാനാകില്ലെന്നായിരുന്നു മറുപടി.

വാര്‍ത്താസമ്മേളനത്തില്‍ സി.പി.എമ്മിനെയും പിണറായി വിജയനെയും കടന്നാക്രമിച്ച ജമാഅത്ത് നേതാക്കള്‍ മുസ്്‌ലിം സംഘടനകളുമായി തര്‍ക്കത്തിനില്ലെന്ന് വ്യക്തമാക്കി.
അട്ടിപ്പേറവകാശത്തെ കുറിച്ചു പറയാന്‍ സി.പി.എമ്മിന് അവകാശമില്ല. സി.പി.എം സാമ്രാജ്യത്വ ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങള്‍ നടത്തിയത് അവര്‍ക്ക് അട്ടിപ്പേറവകാശം ഉള്ളതുകൊണ്ടാണോ. ഒരു വിഷയത്തില്‍ ഇടപെടാന്‍ ഇത്തരമൊരു ആവശ്യമില്ല. ജമാഅത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിന്റെ ഗുണഭോക്താക്കളാണ് സി.പി.എം. സംഘ്പരിവാറിനെതിരേ യോജിച്ച മുന്നേറ്റം വേണം. എല്ലാവരോടും ചര്‍ച്ചയാകാം എന്നതാണ് ജമാഅത്ത് നിലപാട്. ഇന്ത്യയിലെ മുസ്്‌ലിം സമൂഹം അരക്ഷിതാവസ്ഥയിലാണ്. എന്‍.ആര്‍.സി സമരത്തില്‍ ജമാഅത്തുണ്ട്. ഡല്‍ഹി ചര്‍ച്ചയ്ക്ക് ശേഷം സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ നിന്ന് ജമാഅത്ത് പിന്നോട്ടുപോയിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, ടി.മുഹമ്മദ് വേളം എന്നിവരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago