കെ.ടി ജലീലിനെതിരേ സി.ഐ.ടി.യു
മലപ്പുറം
കെ.എസ്.ആർ.ടി.സി പ്രതിസന്ധിക്കു കാരണം അതിലെ ജീവനക്കാരാണെന്ന തരത്തിൽ പ്രസംഗിച്ച എം.എൽ.എ കെ.ടി ജലീലിനെതിരേ സി.ഐ.ടി.യു തൊഴിലാളി സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ.
സംഘടന സംസ്ഥാന സെക്രട്ടറി കെ സന്തോഷുൾപ്പെടെ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് ജലീലിനെ രൂക്ഷമായി വിമർശിച്ചത്.
കെ.എസ്.ആർ.ടി.സിയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം തങ്ങളല്ലെന്നും പ്രസ്താവന ജലീൽ പിൻവലിക്കണമെന്നും കെ.എസ്.ആർ.ടി.ഇ.എ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജീവനക്കാർ നിരുത്തരവാദപരമായി പെരുമാറിയതുകൊണ്ടുണ്ടായ ദുരന്തമാണ് കെ.എസ്.ആർ.ടി.സിയുടേതെന്നായിരുന്നു ജലീലിന്റെ വിമർശനം.
സർക്കാരും മാനേജ്‌മെന്റും നിഷ്‌കർഷിക്കുന്ന റൂട്ടിൽ സർവിസ് നടത്തുക മാത്രമാണ് ജീവനക്കാർ ചെയ്യുന്നത്. എം.എൽ.എ മാരും മന്ത്രിമാരും നിർദേശിക്കുന്ന റൂട്ടുകളിൽ വൻ നഷ്ടത്തിൽ സർവിസ് നടത്തുന്ന നിരവധി ഷെഡ്യൂളുകളുണ്ട്. കഴിഞ്ഞ മാസം റെക്കോർഡ് കളക്ഷൻ ലഭിച്ചിട്ടും വിഷു, ഈസ്റ്റർ ആഘോഷങ്ങളിൽ പോലും ജീവനക്കാർക്ക് ശമ്പളം കൊടുത്തിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.കെ സജിൽ ബാബു അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."