HOME
DETAILS
MAL
തങ്ങള്‍കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായത്; ഗതാഗത മന്ത്രിക്കെതിരെ സി.ഐ.ടി.യു
backup
April 16 2022 | 06:04 AM
തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വീണ്ടും സി.ഐ.ടി.യു. തങ്ങള്‍കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായതെന്നും എന്നിട്ടും മന്ത്രി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും സി.ഐ.ടി.യു പ്രതികരിച്ചു.
അധികാരം എന്നുമുണ്ടാവുമെന്ന് മന്ത്രി കരുതേണ്ടെന്ന് കെ.എസ്.ആര്.ടി.ഇ.എ സംസ്ഥാന സെക്രട്ടറി ശാന്തകുമാര്‍ പറഞ്ഞു. ഞങ്ങളും കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായത്. അധികാരം കിട്ടിയപ്പോള്‍ ജീവനക്കാര്‍ക്കെതിരെ രംഗത്ത് വന്നു. ശമ്പളം നല്കാന് കഴിവില്ലെങ്കില്‍ സിഎംഡി ബിജു പ്രഭാകര്‍ രാജിവെക്കണമെന്നും ശാന്തകുമാര്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് മാസത്തെ ശമ്പളം മുടങ്ങിയതോടെയാണ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്കിറങ്ങിയത്. 28ന് പണിമുടക്ക് നടത്തുമെന്ന് സി.ഐ.ടി.യു പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."