കൊവിഡ് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിലും ക്രമീകരണം വരുത്തും
തിരുവനന്തപുരം: കൊവിഡ് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ചില ക്രമീകരണം വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി. വാക്‌സീനേഷന്‍ കഴിഞ്ഞ ശേഷം രോഗം ബാധിക്കുന്നവരുണ്ട്. അവര്‍, പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല. അത്തരക്കാര്‍ വീടുകളില്‍ തന്നെ ആവശ്യമായ നിര്‍ദ്ദേശങ്ങളോടെ ചികിത്സിക്കണം.
ഓക്‌സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ പോസിറ്റീവായത് കൊണ്ട് മാത്രം മറ്റ് ആരോഗ്യ പ്രശ്‌നം ഇല്ലെങ്കില്‍ ആശുപത്രിയില്‍ കിടക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ കാര്യത്തില്‍ ശാസ്ത്രീയ മാനദണ്ഡം വിദഗ്ധ സമിതി തയ്യാറാക്കും. രോഗവ്യാപന ഘട്ടം നേരിടുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം. ഇന്നുള്ള സൗകര്യങ്ങള്‍ ഇപ്പോഴുള്ള അവസ്ഥയില്‍ നേരിടാന്‍ പര്യാപ്തമാണ്. രോഗവ്യാപനം കൂടുന്നത് കൂടിയ ശേഷം ആലോചിച്ചാല്‍ പോര. കൂടാന്‍ ഇടയുണ്ട് എന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപൂര്‍വം ചിലയിടത്ത് ആശുപത്രി സൗകര്യങ്ങള്‍ നിയന്ത്രിക്കുന്ന ചില ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വളരെ ചെറിയ സംഖ്യയാണ് വേതനം. അത് ശരിയല്ല. എല്ലാ മേഖലയിലും ന്യായമായ വേതനം കേരളത്തില്‍ നടപ്പാക്കിയതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മിനിമം വേതനം നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതില്‍ കുറച്ച് ആശുപത്രി വികസന സമിതി നിയന്ത്രിക്കുന്നവരും നല്‍കാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."