ഡിവൈഎഫ്ഐ നേതാവിന്റെ മര്‍ദനം, മലക്കം മറിഞ്ഞ് എസ്.എഫ്ഐ വനിതാ നേതാവ്, നടന്നത് അപകടം മാത്രമെന്നും വിശദീകരണം
ഹരിപ്പാട്: ഡിവൈഎഫ്ഐ നേതാവിന്റെ മര്‍ദനത്തിനിരയായ സംഭവത്തില്‍ മലക്കം മറിഞ്ഞ് ചികിത്സയില്‍ കഴിയുന്ന എസ്.എഫ്ഐ വനിതാ നേതാവ്. ഇന്നലെ നടന്നത് ഒരു അപകടം മാത്രമാണ് എന്നാണ് ചിന്നുവിന്റെ വിശദീകരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടന്നത് മര്‍ദനമല്ലെന്നും കേവലം അപകടം മാത്രമാണെന്നും പറഞ്ഞ് അക്രമത്തിനിരയായ ചിന്നു രംഗത്ത് വന്നത്. സംഭവത്തില്‍ പൊലിസ് കേസ് എടുത്തില്ല. പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് ഹരിപ്പാട് സി.ഐയുടെ വിശദീകരണം. വനിതാ എസ്.ഐ ആശുപത്രിയില്‍ എത്തി പെണ്‍കുട്ടിയെ കണ്ടിരുന്നു. കേസിന് താല്‍പ്പര്യമില്ലെന്നാണ് ചിന്നു പറഞ്ഞതെന്നും സി.ഐ പറഞ്ഞു.
അതേ സമയം ഇതിനുപിന്നില്‍ പാര്‍ട്ടി ഇടപെടലാണെന്നാണ് ഉയരുന്ന ആരോപണം. കാരണമായി പറയുന്നത് സംഭവത്തിന്റെ പേരില്‍ എസ്എഫ്ഐയേയും ഡിവൈഎഫ്ഐയെയും ബോധപൂര്‍വം വലിച്ചിഴക്കുകയാണെന്നാണ്.
ചിലരുടെ വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നും ചിന്നു വ്യക്തമാക്കുന്നു. അതേസമയം, ചിന്നുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായ അമ്പാടി ഉണ്ണിയെ പുറത്താക്കിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. അമ്പാടി ഉണ്ണി അക്രമം നടത്തിയതിനെകുറിച്ചുള്ള തെളിവുകളും മൊഴികളും ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."