HOME
DETAILS
MAL
നികുതിവെട്ടിച്ച് കടത്തിയ കോഴി വണ്ടി പിടികൂടി
backup
August 20 2016 | 23:08 PM
പുതുനഗരം: നികുതിവെട്ടിച്ച് കടത്തിയ കോഴി വണ്ടി പൊലിസ് പിടികൂടി. എസ.്ഐ. രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിക്കപ്പ് വാനില്‍ കടത്തിയ ഇറച്ചികോഴി പെരുവെമ്പ് ജങ്ഷനു സമീപത്തുള്ള വളവില്‍ ഇന്ന് പുലര്‍ച്ചെ നാലരക്ക് പിടികൂടിയത്. നടുപ്പുണി ചെക്പോസ്റ്റ് മറികടന്ന് ഊടുവഴിയിലൂടെയാണ് തത്തമംഗലം എത്തി അവിടെനിന്നും പെരുവെമ്പ് വഴി തൃശൂരിലേക്ക് കടത്താനിരുന്നതെന്ന് പൊലിസ് പറഞ്ഞു.
നികുതി വെട്ടിച്ച് ഇറച്ചികോഴികള്‍ മീനാക്ഷിപുരം, കന്നിമാരി, ഗോപാലപുരം എന്നീപ്രദേശങ്ങളിലെ ഊടുവഴിയിലൂടെ കടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് വാഹന പരിശോധന ശക്തമാക്കിയത്. കോഴികയറ്റിവന്ന വാഹനത്തെ വില്പന നികുതി സ്ക്വാഡിനു കൈമാറി 70,000 രൂപ പിഴ ഈടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."