കൊവിഡ് പ്രതിസന്ധിയില്‍ താങ്ങായി യു.എസില്‍ നിന്നുള്ള ആദ്യഘട്ട സഹായം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ താങ്ങായി യു.എസില്‍ നിന്നുള്ള ആദ്യഘട്ട സഹായം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 400 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 10 ലക്ഷം കോറോണ വൈറസ് ടെസ്റ്റ് കിറ്റ്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവയെല്ലാമാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തിയത്.
ഇന്ത്യക്ക് സഹായമെത്തിച്ച വിവരം യു.എസ് എംബസി അവരുടെ ഔദ്യോഗിക ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 70 വര്‍ഷമായി ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം നില നില്‍ക്കുന്നുണ്ട്. കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം യു.എസുണ്ടാവുമെന്നും എംബസി ട്വീറ്ററില്‍ കുറിച്ചു.
The first of several emergency COVID-19 relief shipments from the United States has arrived in India! Building on over 70 years of cooperation, the United States stands with India as we fight the COVID-19 pandemic together. #USIndiaDosti pic.twitter.com/OpHn8ZMXrJ
— U.S. Embassy India (@USAndIndia) April 30, 2021
കൊവിഡില്‍ വലയുന്ന ഇന്ത്യക്കായി സാധ്യമായ സഹായങ്ങളെല്ലാം നല്‍കുമെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ആസ്ട്ര സെനിക്ക വാക്‌സിന്‍ ഇന്ത്യക്ക് കൈമാറുമെന്നും യു.എസ് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."