ഇസ്‌റാഈലില്‍ തീര്‍ഥാടനകേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 44 പേര്‍ മരിച്ചു
തെല്‍ അവീവ്: വടക്കന്‍ ഇസ്‌റാഈലില്‍ ജൂത തീര്‍ഥാടന കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 44 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
യഹൂദ മതാചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരം നിലക്കൊള്ളുന്ന നഗരത്തിലാണ് അപകടം ഉണ്ടായത്. വര്‍ഷംതോറും നടക്കുന്ന മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവഹാനി സംഭവിച്ചത്. ആയിരക്കണക്കിന് ഓര്‍ത്തഡോക്‌സ് ജൂതന്മാരാണ് പ്രാര്‍ഥനക്കെത്തിയത്.
מעקה ברזל התמוטט, גדר חיץ נשברה: תיעוד מזירת האסון בהר מירון@rubih67 pic.twitter.com/tqhUPRDrS8
— כאן חדשות (@kann_news) April 30, 2021
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇവിടെ തീര്‍ഥാടനം അനുവദിച്ചിരുന്നില്ല. കൂടുതല്‍ പേരും വാക്‌സിന്‍ എടുത്തതിനാല്‍ ഇപ്രാവശ്യം ഇസ്‌റാഈലില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. ശവകുടീരത്തിലേക്കുള്ള പടിക്കെട്ടില്‍ ചിലര്‍ തെന്നി വീണതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറോണ്‍ മലനിരയുടെ താഴ്‌വരയിലാണ് ലാഗ് ബി ഒമര്‍ എന്ന പേരിലുള്ള ഉത്സവം വര്‍ഷംതോറും ആഘോഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."