മത്സ്യ മാര്‍ക്കറ്റിലെ തര്‍ക്കം ലേലക്കച്ചവടക്കാരെ ചില്ലറക്കച്ചവടക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന്
പാലക്കാട്: മത്സ്യമാര്‍ക്കറ്റില്‍ ലേലക്കച്ചവടക്കാരെയും മത്സ്യം വാങ്ങാനെത്തുന്നവരെയും ചില്ലറക്കച്ചവടക്കാരും അനധികൃതകച്ചവടക്കാരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും ലേലം കച്ചവടം തടയുകയും ചെയ്യുന്നതായി ആള്‍ കേരള ഫിഷ് മാര്‍ച്ചന്റ് ആന്‍ഡ് കമ്മീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ന്യായമായ വിലക്ക് ശുദ്ധമായ മത്സ്യം ലഭ്യമാക്കുക ലക്ഷ്യത്തോടെയാണ് മാര്‍ക്കറ്റില്‍ ഓപ്പണ്‍ ലേലം നടക്കുന്നത്. ഇതിന് പുറമെ ചുരുങ്ങിയ വിലക്ക് ലഭിക്കുന്നത് മൂലം ലേലകച്ചവടക്കാരില്‍ നിന്ന് സാധാരണ ജനങ്ങളും മത്സ്യവാങ്ങാനെത്തുന്നുണ്ട്. ഇതില്‍ പ്രകോപിതരായ ചില്ലറകച്ചവടക്കാരും മറ്റും മാര്‍ക്കറ്റില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി ലേലക്കച്ചവടക്കാരുടെ കച്ചവടം മുടക്കുകയാണെന്നും ഇത് സംബന്ധിച്ച് പൊലിസിലും നഗരസഭ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ നിശ്ചയിച്ച ടെണ്ടര്‍കാര്‍ക്ക് കൃത്യമായി ലേലത്തുക നല്‍കിയും നിലവിലുള്ള ലേല ഷോപ്പുകള്‍ക്ക് വാടകയും മറ്റു നികുതികളും നല്‍കിയാണ് കച്ചവടം നടത്തുന്നത്. ഇപ്പോഴത്തെ മാര്‍ക്കറ്റിലെ സ്തംഭനാവസ്ഥ വന്‍നഷ്ടമാണുണ്ടാക്കുന്നതെന്നും ഇത്തരമൊരു സഹാചര്യത്തില്‍ പാലക്കാട്ടെ മാര്‍ക്കറ്റില്‍ ലേലസമയത്ത് എത്തുന്ന ആര്‍ക്കും സ്വതന്ത്രമായി മത്സ്യം നല്‍കാനുള്ള സഹാചര്യമുണ്ടാക്കണം. വാര്‍ത്താസമ്മേളനത്തില്‍ യൂനിറ്റ് സെക്രട്ടറി കെ എം മുഹമ്മദലി, എ.എച്ച് അബ്ബാസ്, ഒ.ബി കുഞ്ഞുമുഹമ്മദ്, എ.എച്ച് ഖാജാഹുസൈന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."