കേരള സ്റ്റോറിക്ക് പകരം മണിപ്പൂര്‍ സ്റ്റോറി; കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള പള്ളി
കൊച്ചി: 'ദ കേരള സ്റ്റോറി' പ്രദര്‍ശന വിവാദത്തിനിടെ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളി. സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയില്‍ ബൈബിള്‍ വിദ്യാര്‍ഥികള്‍ക്കായി രാവിലെ 9:30നാണ് പ്രദര്‍ശനം. ' മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെഡ്സ് എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുക.
മണിപ്പുര്‍ കലാപത്തെകുറിച്ചും കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നതാണ് നിലപാട്. സഭയിലെ മറ്റ് രൂപതകളില്‍ കേരള സ്റ്റോറി സിനിമ കാണിച്ചതിന് പിന്നാലെയാണ് മണിപ്പുര്‍ കലാപത്തെക്കുറിച്ചാണ് കുട്ടികളെ ബോധവല്‍കരിക്കേണ്ടതെന്ന നിലപാടുമായി പള്ളി രംഗത്തെത്തിയിരിക്കുന്നത്.
ലൗ ജിഹാദ് പ്രമേയമായ ദ കേരള സ്റ്റോറി ഇടുക്കി അതിരൂപത്ക്ക് കീഴിലെ പള്ളിയില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏപ്രില്‍ നാലിന് വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കു വേണ്ടിയാണ് ചിത്രം പ്രദ!ര്ശിപ്പിച്ചത്. അതിരൂപതയുടെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേ!ര്‍ രംഗത്തെത്തിയതോടെ കെസിവൈഎം സംസ്ഥാന സമിതി രൂപതയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ താമരശേരി അതിരൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന അറിയിപ്പ് വന്നു. അതിനിടെ, കേരള സ്റ്റോറി പള്ളികളില്‍ പ്രദ!ര്ശിപ്പിക്കില്ലെന്ന് തലശേരി അതിരൂപത അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."