'പഴയ രാഹുലല്ല, പുതിയ രാഹുല്‍'; താടി വെട്ടിയൊതുക്കി മുടി ചെറുതാക്കി 'ലുക്ക്' വീണ്ടും മാറ്റി രാഹുല്‍
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രക്കിടെ നീട്ടി വളര്‍ത്തിയ താടി ഒഴിവാക്കി രാഹുല്‍. തന്റെ പുതിയ ലുക്ക് അദ്ദേഹം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ സംവദിക്കാനെത്തിയതാണ് അദ്ദേഹം.
2022 സെപ്തംബറിലാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി കന്യാകുമാരിയില്‍ ഫഌഗ് ഓഫ് ചെയ്ത യാത്ര ജനുവരി 30ന് കശ്മീരിലാണ് അവസാനിച്ചത്. ഇത്രയും ദിവസം രാഹുല്‍ താടി വടിക്കുകയോ മുടി വെട്ടുകയോ ചെയ്തിരുന്നില്ല. ഈ സമയത്ത് രാഹുല്‍ ഗാന്ധിക്കെതി ബി.ജെ.പി കടുത്ത പരിഹാസമഴിച്ചു വിട്ടിരുന്നു. സദ്ദാം ഹുസൈനെ പോലെ എന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയുടെ പരിഹാസം.
ഇക്കാലയളവില്‍, രാഹുലിന്റെ ആയിരക്കണക്കിനു ചിത്രങ്ങള്‍ സ്വാഭാവികമായും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അതില്‍, വ്യാജ ചിത്രങ്ങള്‍ പലതുണ്ടായിരുന്നു. ഉദാഹരണത്തിന്, ഒക്ടോബര്‍ പകുതിയോടെ രാഷ്ട്രീയ എതിരാളികളില്‍ ചിലര്‍ ഷെയര്‍ ചെയ്ത ചിത്രത്തില്‍ രാഹുലിന്റെ താടിയില്‍ ചില കള്ളപ്പണികള്‍ ചെയ്തിരുന്നു. ഫോട്ടോഷോപ് ഉപയോഗിച്ചു താടി അല്‍പം നീട്ടിയെടുത്തു. പ്രായം കൂടുതല്‍ തോന്നിപ്പിക്കാനും കാള്‍ മാര്‍ക്‌സ്, സദ്ദാം ഹുസൈന്‍ എന്നിവരുടെ താടിയുമായി സാമ്യമുണ്ടാക്കാനുമൊക്കെയായിരുന്നു ഈ ഫോട്ടോഷോപ് കളി.
Our @CambridgeMBA programme is pleased to welcome #India's leading Opposition leader and MP @RahulGandhi of the Indian National Congress.
— Cambridge Judge (@CambridgeJBS) February 28, 2023
He will speak today as a visiting fellow of @CambridgeJBS on the topic of "Learning to Listen in the 21st Century". pic.twitter.com/4sTysYlYbC
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."