രാമനവമി ദിനത്തില്‍ മധ്യപ്രദേശില്‍ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാമനവമി ആഘോഷത്തിനിടെ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ആനന്ദ് നഗര്‍ റഹിംപുര മേഖലയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.
ഏപ്രില്‍ 10ന് രാത്രിയായിരുന്നു സംഭവം. രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങളില്‍ ആനന്ദ് നഗര്‍കപാസ് മാണ്ഡി പ്രദേശത്ത് ഇബ്‌രിസ് ഖാന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മുനിസിപ്പല്‍ ജീവനക്കാരനായ ഇബ്‌രിസ് ഖാനെ ഏപ്രില്‍ 10ന് നടന്ന അക്രമത്തെ തുടര്‍ന്ന് കാണാതായിരുന്നു. എട്ട് ദിവസത്തിന് ശേഷം ഖാര്‍ഗോണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഇന്‍ഡോറിലെ മോര്‍ച്ചറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഏറ്റുമുട്ടല്‍ നടന്ന രാത്രി ഏഴെട്ടു പേര്‍ ചേര്‍ന്ന് ഇബ്‌രിസ് ഖാനെ കൊലപ്പെടുത്തിയെന്നാണ് ലോക്കല്‍ പൊലിസ് പറയുന്നത്. അടുത്ത ദിവസം കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഖാര്‍ഗോണില്‍ ഫ്രീസര്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ ഇന്‍ഡോര്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നുവെന്നും പൊലിസ് പറയുന്നു.
അതേസമയം, മരണം മറച്ചുവെക്കാന്‍ പൊലിസ് ശ്രമിച്ചതായി കുടുംബം ആരോപിച്ചു. പൊലിസ് ആക്രമികള്‍ക്ക് ഒത്താശ ചെയ്തുവെന്ന് ഇബ്‌രിസ് ഖാന്റെ സഹോദരന്‍ ഇഖ്‌ലാക് ഖാന്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 10ന് വൈകുന്നേരം ഖാര്‍ഗോണ്‍ പൊലിസ് സ്റ്റേഷനില്‍ പൊലിസ് കസ്റ്റഡിയില്‍ അവസാനമായി സഹോദരനെ കണ്ടതായും ഇഖ്‌ലാക് പറയുന്നു.
'ആനന്ദ് നഗറിലെ ആളുകള്‍ എന്റെ സഹോദരനെ ആയുധം കൊണ്ട് ആക്രമിക്കുകയും കല്ലുകൊണ്ട് തല തകര്‍ക്കുകയും ചെയ്തു' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് വിവരം പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് പൊലിസ് വീട്ടുകാരെ വിവരമറിയിച്ചത്.
ഏപ്രില്‍ 10 ന് രാമനവമി ഘോഷയാത്രക്കിടെ ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലിസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."