മദീനയിലെ ഖുര്‍ആന്‍ അച്ചടിശാലയില്‍ നിന്ന് ഇതുവരെ വിതരണം ചെയ്തത് 345 മില്യന്‍ കോപ്പികള്‍
മദീന:വിശുദ്ധ ഖുര്‍ആന്‍ അച്ചടിക്കുന്ന മദീനയിലെ കിംങ് ഫഹദ് കോപ്ലക്‌സ് സ്ഥാപിക്കപ്പെട്ടത് മുതല്‍ ഇതുവരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യപ്പെട്ടത് 345 മില്യന്‍ കോപ്പികള്‍. 76 ഭാഷകളിലുള്ള പരിഭാഷകളും ഇവിടെ നിന്ന് അച്ചടിക്കുന്നുണ്ട്. ഓഡിയോ പാരായണം സംവിധാനങ്ങളും കുറച്ചു വര്‍ഷമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ റമദാനില്‍ സന്ദര്‍ശകര്‍ക്കു പ്രവേശിക്കാം. രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് മണിവരെയുള്ള സമയത്താണ് പ്രവേശനം.
കോംപ്ലക്‌സിലെ അച്ചടി സംവിധാനങ്ങളും സൗകര്യങ്ങളും ഓഡിയോ വീഡിയോ പ്ലാറ്റ്‌ഫോമും കാണാം. വിവിധ ഭാഷകളില്‍ നടത്തുന്ന അച്ചടിയും ഇവിടെ വരുന്നവര്‍ക്ക് കാണാനാവും. 1984 മുഹറം 16 ആണ് കിംങ് ഫഹദ് പ്രിന്റിംങ് കോംപ്ലകസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ലോക ജനതക്ക് ഖുര്‍ആന്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സൗദി ഭരണാധികാരികളുടെ താത്പര്യവും ആഗ്രഹവുമാണ് ഈ തരത്തിലുള്ള ഒരു അച്ചടിശാല തുടങ്ങാന്‍ കാരണം.
പിശകുകളും തെറ്റുകളും ന്യൂനതകളുമില്ലാത്ത ശരിയായ ഖൂര്‍ആന്‍ ലോകത്ത് പ്രചരിപ്പിക്കാനും നിലനിര്‍ത്താനും കൂടിയാണ് ഈ സദുദുദ്യമം സൗദി ഭരണകൂടം തുടങ്ങിയത്. ഇതിനായി വിവിധ ഭാഷകളിലുള്ള ഖുര്‍ആനും ഇവിടെ നിന്ന് അച്ചടി പൂര്‍ത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോവുന്നത്. ഒരു വര്‍ഷം മാത്രം 20 മില്യന്‍ ഖുര്‍ആന്‍ കോപ്പികള്‍ ഇവിടെ നിന്നും അച്ചടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."