HOME
DETAILS

രണ്ടാം ലോക്ക്ഡൗണ്‍ അനിവാര്യമാക്കുന്ന സാമൂഹ്യ അനാസ്ഥ

  
backup
May 05 2021 | 05:05 AM

lockdown-editorial-05-05-2021-may

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അഭൂതപൂര്‍വമായ വിജയമാണ് നേടിയത്. തുടര്‍ഭരണത്തിന് ഇടതുമുന്നണിയെ പ്രാപ്തമാക്കിയ സംഗതികള്‍ പല ഭാഗങ്ങളില്‍ നിന്നായി രാഷ്ട്രീയനിരീക്ഷകരും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയുണ്ടായി. പലര്‍ക്കും പറയാനുണ്ടായിരുന്നത്, ഇടതുമുന്നണിക്ക് സ്വപ്ന സമാനമായ വിജയം നേടിക്കൊടുത്തതിന്റെ പ്രധാന ശില്‍പി മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു. ഇടതുമുന്നണി വിജയം ഉറപ്പിച്ചശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ പലരും പ്രതീക്ഷിച്ചതുപോലെ, പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കാനല്ല അദ്ദേഹം ഏറിയ സമയവും ചെലവഴിച്ചത്. തുടര്‍ഭരണം കിട്ടിയതിന്റെ അമിതാഹ്ലാദവും അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ പ്രകടമായിരുന്നുമില്ല. സംസ്ഥാനം നേരിടുന്ന കൊവിഡിന്റെ രണ്ടാം തരംഗ രൂക്ഷതയെക്കുറിച്ചായിരുന്നു അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത്. വോട്ടെണ്ണല്‍ ദിവസത്തെ ആഹ്ലാദ പ്രകടനം മാത്രമല്ല അദ്ദേഹം അണികള്‍ക്ക് വിലക്കിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ആഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്നു വച്ചിരിക്കുകയാണ്.


ഇന്നലെ മുതല്‍ അടുത്ത ഞായറാഴ്ചവരെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ഭരണമെന്ന ഒരധ്യായം എഴുതിച്ചേര്‍ത്തിട്ടും അതിന്റെ ആഘോഷ പൊലിമയ്ക്ക് നിന്നുകൊടുക്കാതെ, സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധി തരണം ചെയ്യേണ്ടതെങ്ങനെയെന്ന് ഭരണകൂടം ആലോചിക്കുകയാണ്. എന്നാലോ പൊതുസമൂഹത്തെ അത്തരം ചിന്തകളൊന്നും അലട്ടുന്നില്ല. കൊവിഡിന്റെ അതിരൂക്ഷ വ്യാപനത്തെക്കുറിച്ചു പൊതുസമൂഹം ഇപ്പോഴും വേണ്ടത്ര ഗൗരവത്തോടെ ഉള്‍ക്കൊണ്ടിട്ടില്ല. അത്രമേല്‍ ഉദാസീനമായ സമീപനമാണ്
അവരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.


2020ലെ സമ്പൂര്‍ണ ലോക്ക്ഡൗണിനോട് സഹകരിച്ചതുപോലുള്ള നിലപാടല്ല ഇപ്പോള്‍ പൊതുസമൂഹത്തിലുള്ളത്. 2020ല്‍ കാണപ്പെട്ട കൊറോണ വൈറസിനേക്കാളും മാരകശേഷിയുള്ള, വകഭേദം വന്ന വൈറസാണ് പടര്‍ന്നുകൊണ്ടിരിക്കുന്നതെന്നും അതിനാല്‍ പൊതുജനങ്ങള്‍ സ്വയം ലോക്ക്ഡൗണിനു വിധേയരാകണമെന്നും സര്‍ക്കാരും ആരോഗ്യവിദഗ്ധരും നിരന്തരം ആവശ്യപ്പെട്ടിട്ടും ജനങ്ങളില്‍ ഏറിയ പങ്കും അനുസരിക്കുന്നില്ല. അങ്ങാടിയില്‍ കൂട്ടം കൂടരുതെന്ന് ആരോഗ്യവിദഗ്ധരും പൊലിസും പറയുന്നുണ്ടെങ്കിലും ജനങ്ങളില്‍ വലിയൊരു വിഭാഗം ഇപ്പോഴും കൂട്ടം കൂടുന്നു. നഗരങ്ങളില്‍ കടകള്‍ അടഞ്ഞുകിടക്കുന്നതിനാലാവണം വലിയ ആള്‍ക്കൂട്ടങ്ങളില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കു വരുന്നവര്‍ അകലം പാലിക്കുന്നുമുണ്ട്. എന്നാല്‍ അതല്ല ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലുമുള്ള അവസ്ഥ. അവശ്യസാധനങ്ങള്‍ വില്‍പന നടത്തുന്ന കടകള്‍ തുറക്കാമെന്ന ആനുകൂല്യത്തിന്റെ പുറത്ത് ഇവിടെയൊക്കെ ആള്‍ക്കൂട്ടം പതിവായിരിക്കുന്നു. പൊലിസ് വാഹനം ദൂരെ കാണുന്ന മാത്രയില്‍ ജനങ്ങള്‍ നാലുഭാഗത്തേക്കും ഓടിയൊളിക്കുകയും ചെയ്യുന്നു. ആര്‍ക്കുവേണ്ടിയാണ് പൊലിസും ആരോഗ്യ വകുപ്പും കഠിനാധ്വാനം ചെയ്യുന്നതെന്ന്, കാര്യമില്ലാതെ പുറത്തിറങ്ങുന്നവര്‍ ഒരുവേള ചിന്തിച്ചിരുന്നുവെങ്കില്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ജനങ്ങളില്‍ നിന്നുണ്ടാവുന്ന ഇത്തരം സമീപനങ്ങള്‍ മൂലമായിരിക്കാം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടാവുക.


സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സാധാരണക്കാരന്റെ ദൈനംദിന ജീവിതം പ്രതിസന്ധിയിലാക്കുമെന്നും നിത്യവൃത്തിക്കായി പകലന്തിയോളം പണിയെടുക്കുന്നവരുടെ നില പ്രയാസകരമായിത്തീര്‍ക്കുമെന്നും കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് പഠിച്ചതുകൊണ്ടായിരിക്കണം സര്‍ക്കാര്‍ ഇതുവരെ സമ്പൂര്‍ണമായൊരു ലോക്ക്ഡൗണിലേക്ക് പോകാതിരിക്കുന്നത്. എന്നാല്‍ മഹാമാരി പിടിതരാതെ പടരുകയാണെങ്കില്‍ നാളെ ഈ തീരുമാനം മാറ്റിക്കൂടായ്കയില്ല.
കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ നിലയില്‍ തുടരുകയും ജനങ്ങളുടെ ഉദാസീനത അവസാനിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെങ്കില്‍ രണ്ടാം ലോക്ക്ഡൗണ്‍ അനിവാര്യമാകും. കൊവിഡ് മഹാമാരി വ്യാപകമാവുന്നതിനാല്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. കൊവിഡിനെതിരേ ഇന്ത്യയിലെ ആരോഗ്യ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയെന്നും ഇനിയെങ്കിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നുമാണ് ഡോ. ഗുലേറിയ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിനു മുകളിലുള്ള സംസ്ഥാനങ്ങളിലെല്ലാം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണദ്ദേഹത്തിന്റെ നിര്‍ദേശം. രാത്രികാല കര്‍ഫ്യൂ കൊണ്ടോ വാരാന്ത്യ ലോക്ക്ഡൗണ്‍ കൊണ്ടോ മഹാമാരിയുടെ വ്യാപനം തടയാനാവില്ലെന്നും അതിനാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയതുപോലുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തന്നെ വേണമെന്നാണദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.


മഹാമാരി പിടിച്ചാല്‍ കിട്ടാത്തവണ്ണം പടരുമ്പോള്‍ ഒരു രാജ്യത്തിനും പിടിച്ചുനില്‍ക്കാനാവില്ലെന്നും അതിനാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റു വഴികളില്ലെന്നും എയിംസ് മേധാവി തറപ്പിച്ചു പറയുമ്പോഴാണ് എല്ലാ നിയന്ത്രണങ്ങളും പൊട്ടിച്ചെറിഞ്ഞ് കൊവിഡിനെ നിസാരമാക്കി നമ്മുടെ നാട്ടില്‍ ആളുകള്‍ യാതൊരു ആവശ്യവുമില്ലാതെ അങ്ങാടികളില്‍ കറങ്ങി നടക്കുന്നതും കൂട്ടം കൂടുന്നതും.
കേരളത്തില്‍ ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ശതമാനമാണ്. ഇന്ന് ഒരുപക്ഷേ ഇതിലുമധികം വര്‍ധിച്ചേക്കാം. എന്തായാലും എയിംസ് മേധാവി പറഞ്ഞതിന്റെ ഇരട്ടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തില്‍ ഇപ്പോഴുണ്ട്. അദ്ദേഹം പറഞ്ഞ കണക്കില്‍ കേരളത്തില്‍ എപ്പോഴേ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിയിരുന്നതാണ്. സര്‍ക്കാരിനും ആരോഗ്യ സംരക്ഷണ വിഭാഗത്തിനും പൊലിസിനും കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിന് ഒരു പരിധിയുണ്ട്. ജനങ്ങളുടെ നിതാന്ത ജാഗ്രതയും സഹകരണവും ഉണ്ടെങ്കില്‍ മാത്രമേ ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ കഴിയൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago