HOME
DETAILS

ലാബുകളെ അവശ്യ സര്‍വിസില്‍  ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

  
backup
May 05 2021 | 05:05 AM

32132-2
 
 
കൊച്ചി: കൊവിഡ് പരിശോധനാ ലാബുകള്‍ അവശ്യ സര്‍വിസായി പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കണമെന്നു സര്‍ക്കാരിനു ഹൈക്കോടതി  നിര്‍ദേശം. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലാബുകള്‍ അവശ്യ സര്‍വിസിന്റെ പരിധിയില്‍ വരേണ്ടണ്ടത് അനിവാര്യമാണെന്നു കോടതി വ്യക്തമാക്കി. ലാബുകളെ അവശ്യ സര്‍വിസായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. കൊവിഡ് ചികിത്സാ  നിരക്കു കുറക്കണമെന്ന ആവശ്യവും ഹരജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചു. സ്വകാര്യ ആശുപത്രികളിലെ നിരക്ക് രോഗികള്‍ക്ക് താങ്ങാനാവാത്തതാണെന്നു ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളേയും ഡോക്ടര്‍മാരുടെ സംഘടനയേയും കേസില്‍ കക്ഷിചേര്‍ക്കണമെന്നു കോടതി ഹരജിക്കാരോട് നിര്‍ദേശിച്ചു.
 
സംസ്ഥാനത്തെ കൊവിഡ് പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട്  തേടി. നിരക്കു കുറച്ചതിന്  കോടതി സംസ്ഥാന സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തു. നിരക്ക് കുറച്ചു ഉത്തരവിറക്കിയെന്ന വിവരം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധ്യപ്പെടുത്തി. ഈ ഉത്തരവ് നടപ്പാക്കുന്നത് ഹരജിയില്‍ അന്തിമ വിധി വരുന്നതുവരെ സ്‌റ്റേ ചെയ്യണമെന്ന ലാബുടമകളുടെ ആവശ്യം കോടതി അനുവദിച്ചില്ല. ഐ.സി.എം.ആര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ മറികടന്നു മുന്‍പുണ്ടണ്ടായിരുന്ന 1,700 രൂപയില്‍ നിന്നു പരിശോധനാ നിരക്ക് 500 രൂപയാക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനു അധികാരമില്ലെന്നു ചൂണ്ടണ്ടിക്കാട്ടിയാണ് ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. പരിശോധനയുടെ നിരക്ക് കുറയ്ക്കുന്നതിനനുസരിച്ചു ഗുണനിലവാരം കുറയുമെന്നും ഹരജിക്കാര്‍ കോടതിയില്‍ അറിയിച്ചു. 
ആര്‍.ടി.പി.സി.ആര്‍ നിരക്കു കുറക്കാന്‍ സര്‍ക്കാരിനു അധികാരമുണ്ടേണ്ടായെന്ന കാര്യത്തില്‍ വിശദീകരണം ബോധിപ്പിക്കണമെന്നു സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. 
ഇക്കാര്യത്തില്‍ ഏഴിനു വിശദീകരണം ബോധിപ്പിക്കാമെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.  
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago