കേരളത്തിന് എയിംസ് പരിഗണനയിലെന്ന് കേന്ദ്രം കോഴിക്കോട് കിനാലൂരിലെ 200 ഏക്കർ എയിംസിന് അനുയോജ്യമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്
ന്യൂഡൽഹി
കേരളത്തിന് എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്ര ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് കേന്ദ്രം.
എയിംസ് സ്ഥാപിക്കുന്നതിന് നാലു സ്ഥലങ്ങൾ നിർദേശിക്കാൻ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ കെ. മുരളീധരൻ എം.പിയെ രേഖാമൂലം അറിയിച്ചു.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുകയാണ് കേന്ദ്ര നയം. ധനകാര്യ മന്ത്രാലയം തീരുമാനമെടുത്താൻ തുടർ നടപടികളുണ്ടാകും.
ഇതോടൊപ്പം ദേശീയ ആരോഗ്യ മിഷൻ സംസ്ഥാനങ്ങൾക്ക് അവയുടെ പദ്ധതി നടത്തിപ്പ് പദ്ധതി അനുസരിച്ചു വേണ്ട സഹായങ്ങൾ നൽകുന്നുണ്ടെന്നും കേരളത്തിനും ഇത്തരം സഹായം നൽകാൻ കേന്ദ്രം ഉദ്ദേശിക്കുന്നതായും കേന്ദ്രമന്ത്രി അറിയിച്ചു.
കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കു ന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കെ. മുരളീധരൻ എം.പി ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുള്ളത്.
കോഴിക്കോട് കിനാലൂരിൽ ഏറ്റെടുത്ത 200 ഏക്കർ ഭൂമി എയിംസിന് അനുയോജ്യമാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."